സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടി കെട്ടുന്നതിനിടെ ബിജെപി പ്രവര്‍ത്തകന്‍ വീണു മരിച്ചു

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടികെട്ടുന്നതിനിടെ ബിജെപി പ്രവര്‍ത്തകന്‍ വീണുമരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകന്‍ ശ്രീരംഗന്‍ (57) ആണ് മരിച്ചത്. പെരിങ്ങോട്ടുകര താന്ന്യത്താണ് സംഭവം.

ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂർ‌ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സുരേഷ്‌ഗോപിയുടെ പ്രചരണത്തിന്റെ ഭാഗമായി കൊടികെട്ടുന്നതിനിടെ അപകടം. അഴിമാവില്‍ ഞാറ്റുവെട്ടി ഉണ്ണിക്കുട്ടന്റെ വീട്ടില്‍ നിന്നാണ് ചൊവ്വാഴ്ച നാട്ടിക മണ്ഡലത്തില്‍നിന്ന് സുരേഷ്‌ഗോപിയുടെ പര്യടനം ആരംഭിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന്റെ അലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് അപകടം. ഗുരുതര പുക്കേറ്റ ശ്രീരംഗനെ ഉടൻ തന്നെ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും. ഭാര്യ: ജ്യോത്സന. മകള്‍: രാഖി

Hot Topics

Related Articles