ബിജെപി പന്തളം മണ്ഡലം പ്രസിഡൻ്റ് ജി.ഗിരീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പദയാത്ര നടത്തി

പന്തളം: ബിജെപി പന്തളം മണ്ഡലം പ്രസിഡൻ്റ് ജി. ഗിരീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പദയാത്ര നടത്തി. തുമ്പമൺ ജംഗ്ഷനിൽ നിന്നാരംഭിച്ച പദയാത്ര ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു.
തുമ്പമൺ, പന്തളം തെക്കേക്കര, കുരമ്പാല തുടങ്ങി വിവിധ പ്രദേശങ്ങളിൽ സ്വീകരണം നല്കി. വൈകിട്ട് പന്തളം കുറുന്തോട്ടയം കവലയിൽ പദയാത്ര സമാപിച്ചു. സമാപന സമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ സമിതി പ്രസിഡൻ്റ് ഹരി കൊട്ടേത്ത് അദ്ധ്യക്ഷത വഹിച്ചു. പന്തളം നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷും വിവിധ നേതാക്കളും പ്രസംഗിച്ചു. കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി നടപ്പാക്കുന്ന ജനക്ഷേമകരമായ പദ്ധതികളും ഈ പദ്ധതികൾ സംസ്ഥാനത്തു നടപ്പാക്കാത്ത പിണറായി സർക്കാരിൻ്റെ ജനദ്രോഹ നടപടികളുൾപ്പെടെ ജനങ്ങൾക്കു മുമ്പിലെത്തിക്കുന്നതിനാണു പദയാത്ര നടത്തിയത്. മണ്ഡലം, നഗരസഭ, പഞ്ചായത്ത്, ഏരിയ, ബൂത്ത് കമ്മിറ്റി ഭാരവാഹികളും വിവിധ പോഷക സംഘടനാ ഭാരവാഹികളും പദയാത്രയിൽ പങ്കെടുത്തു.

Hot Topics

Related Articles