ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കി, കടുത്ത അമര്‍ഷത്തില്‍ ശോഭാ സുരേന്ദ്രന്‍; പുനസംഘടനയില്‍ കല്ലുകടി

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി പുനസംഘടിപ്പിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനത്തെയും ശോഭാ സുരേന്ദ്രനേയും നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കി. ഒ രാജഗോപാലും നിര്‍വാഹക സമിതി പട്ടികയില്‍ ഇല്ല. പുറത്താക്കിയതില്‍ ശോഭാ സുരേന്ദ്രന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

Advertisements

കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി വി മുരളീധരനും സമിതിയില്‍ തുടരും. മെട്രോമാന്‍ ഇ ശ്രീധരനെ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി. പ്രായാധിക്യം മൂലമാണ് രാജഗോപാലിനെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പികെ കൃഷ്ണദാസും പ്രത്യേക ക്ഷണിതാവാണ്. എപി അബ്ദുള്ള കുട്ടി വൈസ് പ്രസിഡന്റായും ടോം വടക്കന്‍ വക്താവായും തുടരും. ദേശീയ നിര്‍വാഹക സമിതിയില്‍ 80 അംഗങ്ങളാണുള്ളത്.

Hot Topics

Related Articles