സ്പിരിറ്റുമായി പ്രഭാസ്; 25-ാം ചിത്രത്തിന്റെ പേര് പുറത്തുവിട്ട് താരം

തെന്നിന്ത്യന്‍ താരം പ്രഭാസ് നായകനായി എത്തുന്ന 25-ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. സ്പിരിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥകൃത്തും സംവിധായകനുമായ സന്ദീപ് റെഡ്ഡി വങ്കയാണ് സംവിധാനം ചെയ്യുന്നത്. ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും സ്പിരിറ്റിനുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് സന്ദീപ് റെഡ്ഡി. അര്‍ജ്ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കായ കബീര്‍ സിങ്ങും ഒരുക്കിയത് സന്ദീപ് റെഡ്ഡിയായിരുന്നു.

Advertisements

ടി-സീരിസ് ഫിലിംസ്, ഭദ്രകാളി പിക്ചേഴ്സിന്റെ ബാനറില്‍ ഭൂഷന്‍ കുമാറാണ് പ്രഭാസിന്റെ 25-ാം ചിത്രം നിര്‍മ്മിക്കുന്നത്. മറ്റു ചിത്രങ്ങള്‍ പോലെ ബഹുഭാഷ ചിത്രമായിട്ടാണ് സ്പിരിറ്റും അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിലെ സഹതാരങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.പ്രഭാസ് ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ കഥാപാത്രമാകും സ്പിരിറ്റിലേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ടൈറ്റില്‍ പ്രഖ്യാപിച്ചതോടെ പ്രഭാസിന്റെ ആരാധകരും ഏറെ ആവേശത്തിലാണ്.

Hot Topics

Related Articles