ന്യൂ ഇന്ത്യ @ 75 രക്തദാന ബോധവല്‍ക്കരണ കാമ്പയിന്റെ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി

പത്തനംതിട്ട: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടേയും നേതൃത്വത്തില്‍ നടന്നു വന്ന ന്യൂ ഇന്ത്യ @ 75 രക്തദാന ബോധവല്‍ക്കരണ കാമ്പയിനിന്റെ ഭാഗമായി കോളേജ് റെഡ് റിബണ്‍ ക്ലബുകള്‍ക്കു വേണ്ടി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീ വീണാ ജോര്‍ജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Advertisements

ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഒന്നാം സ്ഥാനവും, പന്തളം മൈക്രോ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് കമ്പ്യൂട്ടര്‍ ടെക്‌നോളജി രണ്ടാം സ്ഥാനവും നേടി.
ക്വിസ് മത്സരത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഒന്നാം സ്ഥാനവും, പരുമല സെന്റ് ഗ്രീഗോറിയോസ് കോളേജ് രണ്ടാം സ്ഥാനവും, പന്തളം മൈക്രോ കോളേജ് ഓഫ് എഞ്ചിനീയറിംഗ് അന്‍ഡ് കമ്പ്യൂട്ടര്‍ ടെക്‌നോളജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തിരുവന്തപുരം സി ഡിറ്റ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ചാണ് മന്ത്രി വീണാ ജോര്‍ജ് സമ്മാനങ്ങള്‍ വിതരണം നടത്തിയത്.

Hot Topics

Related Articles