മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ സര്‍വ്വേ; സെന്‍സസ് മാതൃക സ്വീകരിക്കണം; മൊബൈല്‍ ആപ് ഉപയോഗിച്ചുള്ള സര്‍ക്കാര്‍ സര്‍വ്വേയില്‍ എതിര്‍പ്പുമായി എന്‍എസ്എസ് രംഗത്ത്

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വ്വേയില്‍ എന്‍എസ്എസിന് എതിര്‍പ്പ്. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ നടത്തുന്ന സാമൂഹിക- സാമ്പത്തിക സര്‍വ്വേയിലാണ് എന്‍എസ്എസ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ആര്‍ക്കോ വേണ്ടി സര്‍വ്വേ നടത്തരുതെന്നും ആധികാരികമായി സെന്‍സസ് മാതൃകയില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരശേഖരണം നടത്തണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരക്കുറുപ്പ് പറഞ്ഞു.

Advertisements

മുഴുവന്‍ മുന്നോക്കക്കാരുടെയും ഭവനങ്ങള്‍ സന്ദര്‍ശിച്ച് വിവര ശേഖരം നടത്താതെ തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 5 കുടുംബങ്ങളെ വീതം മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വിവരശേഖരണം നടത്തിയാല്‍ യഥാര്‍ത്ഥ ചിത്രം കിട്ടില്ല. സര്‍വ്വേ പ്രഹസനം ആകരുതെന്നും ആധികാരിക രേഖയായി വിവരങ്ങള്‍ മാറും എന്ന കാര്യം ഓര്‍ക്കണമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

Hot Topics

Related Articles