അമിതവേഗം, തടയാൻ എത്തിയ പോലീസുകാരെ ഇടിച്ച് തെറുപ്പിക്കാൻ ആക്രോശം : കട്ടപ്പനയിൽ പൊലീസുകാരെ ബൈക്ക് കൊണ്ട് ഇടിച്ചുതെറിപ്പിച്ച യുവാക്കൾ പിടിയിൽ 

ഇടുക്കി: കട്ടപ്പന ഇരട്ടയാറില്‍ വാഹന പരിശോധനക്കിടെ പൊലീസുകാരെ ബൈക്ക് കൊണ്ട് ഇടിച്ചുതെറിപ്പിച്ച്‌ യുവാക്കള്‍.കട്ടപ്പന സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ മനു പി ജോണിനാണ് പരുക്കേറ്റത്. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കട്ടപ്പന സബ് ഇൻസ്പെക്ടർ എൻ.ജെ. സുനേഖിന്റെ നേതൃത്വത്തില്‍ ഇരട്ടയാറില്‍ വാഹന പരിശോധന നടത്തുന്നതിടെ ആയിരുന്നു സംഭവം. നമ്ബർ പ്ലേറ്റ് ഇല്ലാത്ത രണ്ട് ബൈക്കുകളിലായി മൂന്നു പേർ ഇരട്ടയാർ – തുളസിപ്പാറ റോഡിലൂടെ അമിത വേഗതയില്‍ സ്ഥലത്ത് എത്തി. പോലീസുകാർ വാഹനം നിർത്താൻ ആവശ്യപ്പെട്ട് കൈ കാണിച്ചപ്പോള്‍ “ഇടിച്ചുതെറിപ്പിക്കടാ അവനെ” എന്ന് ആക്രോശിച്ചുകൊണ്ട് ബൈക്കുമായി ഇവർ പായുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോലീസ് സംഘത്തില്‍ ഉണ്ടായിരുന്ന മനു പി ജോണിനെ ഇടിച്ചുതെറിപ്പിച്ചാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചത്. മനുവിന്റെ ഇരുകൈകള്‍ക്കും കാലിനും പരുക്കേറ്റു. സംഘത്തില്‍ ഉണ്ടായിരുന്ന ഒരാളെ സംഭവസ്ഥലത്ത് വച്ച്‌ തന്നെ പോലീസ് പിടികൂടി.മറ്റ് രണ്ടു പേർ ഇരട്ടയാർ ടൗണില്‍ വച്ചാണ് പിടിയിലായത്.

Hot Topics

Related Articles