വോളിബോളിൽ വിജയ പ്രതീക്ഷയിൽ കേരള സ്കൂൾ അണ്ടർ 19/ ബോയ്സ് ടീം ഗുജറാത്തിലേക്

കോട്ടയം : ഗുജറാത്തിലെ മെഹസനൽ വെച്ച് ജനുവരി 3 മുതൽ 7 വരെ നടക്കുന്ന 67 മത് ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കുന്നതിനു വേണ്ടി കേരള സ്കൂൾസ് അണ്ടർ/19 ബോയ്സ് വോളിബോൾ ടീം അംഗങ്ങൾ ഡിസംബർ 31ന് പോർബന്ധർ എക്സ്പ്രസിൽ ആലപ്പുഴയിൽ നിന്ന് യാത്ര തിരിക്കും. കോട്ടയം ഗിരി ദീപം ബഥനി സ്കൂളിലെ അലോക് വിശ്വാസ്  നയിക്കുന്ന കേരള ടീമിൽ അതേ സ്കൂളിലെ ആറു പേർ കേരള ടീമിൽ ഉണ്ട് എന്നുള്ളത് എടുത്തു പറയേണ്ടത് തന്നെയാണ്. മുൻ ദേശീയ താരവും കേരള സ്പോർട്സ് കൗൺസിൽ കോച്ചും ആയ ലാലുമോൻ ജോൺ ആണ് കേരള ടീമിൻറെ മുഖ്യ പരിശീലകൻ. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ,യുപി ,തമിഴ്നാട്, ഡൽഹി ,എന്നീ ടീമുകൾ കേരളത്തിൻറെ എതിരാളികളായി കാണുന്നുണ്ടെങ്കിലും മികച്ച ടീം വർക്കിലൂടെ അവരെ  പരാജയപ്പെടുത്തി കിരീടം നേടുവാൻ  കേരളത്തിന് സാധിക്കുമെന്ന് തന്നെയാണ് കോച്ച് ലാലു മോന്റെ അഭിപ്രായം. തിരുവനന്തപുരം ജില്ലയിലെ കായിക അധ്യാപകനായ ഡോ. ഷിജു എസ്  ആണ് കേരള ടീം മാനേജർ ടീമംഗങ്ങൾ അലോക് വിശ്വാസിനെ കൂടാതെ അലി അക്ബർ, അനക്സ് ജോൺസൺ, ബിജോ വി വർഗീസ്, മുഹമ്മദ് ഷംനാസ്‌, സഞ്ജയ്‌ രഞ്ജൻ എന്നീ കോട്ടയം ബേഥനി ഹയർ സെക്കൻഡറി സ്കൂളിലെ തന്നെ അഞ്ച് താരങ്ങളും ടീമിനെ പ്രതിനിധീകരിക്കുന്നു. അതോടൊപ്പം പോൾസ് ടോമി, മിഥുൻ കൃഷ്ണൻ എം സി ജെ എം എ എച്ച് എസ് എസ്  വരന്തരപ്പള്ളിയിൽ നിന്നും,

Advertisements

പ്രിയൻഷു രാജ്‌, അഭിജീത്ത് ഉപാധ്യയ, പ്രണവ് കുമാർ സിംഗ് കോഴിക്കോട് നടുവണ്ണൂർ വകയാട് എച്ച് എസ് എസിൽ നിന്നും, അബിൻ സി എസ് പാലക്കാട്‌ കിഴക്കഞ്ചേരി ജി എച്ച് എസ് എസ് ൽ ഉള്ള വോളിബോൾ താരങ്ങളും കേരള ടീമിൽ കളിക്കുന്നുണ്ട്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.