ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിയിലേക്ക് വരുന്നതില്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും അസഹിഷ്ണുതയെന്ന് കെ. സുരേന്ദ്രൻ

തൃശൂർ: മതന്യൂനപക്ഷങ്ങള്‍ ബി.ജെ.പിയില്‍ ചേരുന്നതിനോട് സി.പി.എമ്മിനും കോണ്‍ഗ്രസിനും അസഹിഷ്ണുതയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്നാല്‍ ഇതിനെയൊക്കെ അതിജീവിച്ച്‌ ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിയോട് അടുക്കുകയാണെന്നും തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി തന്നെ നിര്‍ദേശിച്ച സ്നേഹയാത്ര മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണ്. ഇന്നലെ പത്തനംതിട്ടയില്‍ വൈദികൻ ഉള്‍പ്പെടെ ബി.ജെ.പിയില്‍ ചേര്‍ന്നു.

ബി.ജെ.പിയില്‍ ചേര്‍ന്ന വൈദികനെയും സ്നേഹസംഗമത്തില്‍ ആശംസ നേര്‍ന്ന വൈദികനെയും മോശമായരീതിയിലാണ് കോണ്‍ഗ്രസും സി.പി.എമ്മും അവഹേളിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തെ മതധ്രുവീകരണത്തിന് ഉപയോഗിക്കുകയാണ് കോണ്‍ഗ്രസും സി.പി.എമ്മും. എന്നാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അധികം ആയുസുണ്ടാവില്ലെന്ന് ഇവര്‍ തിരിച്ചറിയണം. ബി.ജെ.പി ഏറ്റവും പ്രഗല്‍ഭരായവരുടെ സ്ഥാനാര്‍ഥി ലിസ്റ്റാവും പുറത്തിറക്കുക. യു.ഡി.എഫിലെ 19 എം.പിമാരും നിര്‍ഗുണ പരബ്രഹ്മങ്ങളാണ്. എല്‍.ഡി.എഫിന്റെ ആരിഫിനാണെങ്കില്‍ പാര്‍ലമെന്റില്‍ എഴുന്നേറ്റ് നിന്ന് സംസാരിക്കാൻ പോലും സാധിക്കുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

50 സീറ്റ് പോലും തികയ്ക്കാനാവാത്ത രാഹുല്‍ഗാന്ധിക്ക് വോട്ട് ചെയ്തത് കൊണ്ടോ ചിത്രത്തിലേ ഇല്ലാത്ത സി.പി.എമ്മിന് വോട്ട് ചെയ്തത് കൊണ്ടോ കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടാകാൻ പോവുന്നില്ല. ഹാട്രിക്ക് വിജയത്തിലേക്ക് പോവുന്ന നരേന്ദ്രമോദി സര്‍ക്കാരില്‍ പങ്കാളിത്തം ഉറപ്പിക്കാനാണ് മലയാളികള്‍ ശ്രമിക്കേണ്ടത്. ജനങ്ങള്‍ക്ക് നല്ലത് ചെയ്യുന്നവര്‍ക്കാണ് വോട്ട് ചെയ്യേണ്ടത്. കേരളത്തിലും ദക്ഷിണേന്ത്യയിലും ബി.ജെ.പിയുടെ അടിത്തറ വര്‍ധിപ്പിക്കാൻ നല്ല പരിശ്രമമുണ്ടാവുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് പിടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പോവുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Hot Topics

Related Articles