കോട്ടയം : ടി.സി ഇല്ലാതെ ബി.എഡ് ന് അഡ്മിഷൻ നേടാൻ വിദ്യാർത്ഥികൾക്ക് സാധിക്കാത്തത് അവസാന വർഷ ബിരുദാനന്ത ബിരുദ വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അവരുടെ ഒരു വർഷം പോകാൻ ഇത് കാരണമാകും. അവസാന വർഷ പരീക്ഷകൾ ഇതുവരെ ആരംഭിക്കാത്തതിനാൽ തന്നെ വിദ്യാർത്ഥികൾക്ക് ടി.സി ലഭിക്കില്ല. ആയതിനാൽ ഈ വിഷയത്തിൽ വിദ്യാർത്ഥികൾക്ക് അനുകൂലമായ നടപടി സ്വീകരിച്ച് ആശങ്ക അകറ്റണമെന്ന് സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേലിന്റെ നേതൃത്വത്തിലുളള കെ.എസ്.സി (എം) സംഘം എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലറിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.
സംഘത്തിൽ കെ എസ് സി (എം) ഏറ്റുമാനൂർ നി.മണ്ഡലം പ്രസിഡന്റ് എബിൻ മടശ്ശേരിൽ, ജില്ലാ കമ്മറ്റി അംഗം ഷോൺ കൊല്ലപ്പള്ളിയിൽ വിവിധ കോളേജുകളിൽ പഠിക്കുന്ന അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ എന്നിവർ ഉണ്ടായിരുന്നു.