ചുവപ്പിച്ചെഴുതിയ പാട്ട് തരംഗമാകുന്നു : മാജിക്കൽ മൊമന്റ്സിലെ പാട്ട് ഏറ്റെടുത്ത് ആരാധകർ

ഉദയത്തിനും അസ്തമയത്തിനും ഒരേ നിറമാണ് . പ്രണയത്തിനും വിപ്ളവത്തിനും അതേ നിറം തന്നെ . ചുവപ്പ് – കനൽ ചുവപ്പ് , ഞരമ്പിലോടുന്നതും ഒരേ ചുവപ്പ് ,ഒരുവളെ അടയാളപ്പെടുത്തുന്നതും അതേ ചുവപ്പ് . ചുവപ്പിനെ നെഞ്ചോടു ചേർക്കുന്നവർക്കിടയിലേക്ക് ഒരു ചുവന്ന പാട്ട് . മാജിക്കൽ മൊമന്റ്സിലെ പാട്ട് ഏറ്റെടുത്ത് ആരാധകർ.


ബേസിൽ ജോസഫ് , ശബരീഷ് വർമ്മ , ലിയോണ ലിഷോയി, മധു ,വിഷ്ണു ഗോവിന്ദ് ,അരുൺ കുമാർ ,വിഷ്ണു വിനയ് ,ജിനോ ജോൺ , ഷാജു ശ്രീധർ ,ജയകൃഷ്ണൻ ,കൈലാഷ് , സാജൻ പള്ളുരുത്തി, മറിമായം മണി ,ദിവ്യദർശൻ ,രാധാകൃഷ്ണൻ ചാക്യാർ സേതുലക്ഷ്‌മി അമ്മ, അനീറ്റ ജോസ്‌ പോൾ ,ഗായത്രി രമ തുടങ്ങി വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലൈവ് ആക്ഷൻ ഫിലിംസിൻറെ ബാനറിൽ ശബരീഷ് ബാലസുബ്രഹ്‌മണ്യനാണ് നിർമ്മാണം. സഹനിർമ്മാതാക്കൾ ഉദിത്ത് മോഹൻ , ജെസ്സ്‌ലോ ആന്റണി , ഫെബിൻ കണിയാലിൽ , ബിനീഷ് ബാലുശ്ശേരി. ഈ വരുന്ന സെപ്‌റ്റംബറിൽ തിയറ്റർ റിലീസ് ആകുന്ന ചിത്രത്തിൻറെ ഡിജിറ്റൽ അവകാശവും വിതരണവും സ്വന്തമാക്കിയിരിക്കുന്നത് ക്ലോസ് ഷോട്ട് എൻറ്റർടൈയിൻമെൻറ്സ്. ആണ്.

ഫിലിപ്പ് കാക്കനാട് ,ശബരീഷ് ബാലസുബ്രഹ്‌മണ്യൻ ,ചാൾസ് ജെ ,പ്രജോദ് തുടങ്ങിയവർ ഒരുമിച്ചാണ് സംവിധാനം .സംഗീത സംവിധാനം മെജോ ജോസഫ് . മനു മഞ്‌ജിത്തിൻറെ രചനയിൽ സിതാര കൃഷ്ണകുമാർ,യാസിൻ നിസാർ തുടങ്ങിയവർ പാടിയിരിക്കുന്നു.

ചിത്രത്തിൻറെ വാർത്ത വിതരണം ഹസീന ഹസി .
ക്ലോസ് ഷോട്ട് എന്റർടെയ്ന്റ്മെന്റ്സിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ഈ ചുവപ്പൻ ഗാനം പ്രേക്ഷകരിലേക്കെത്തി . റിലീസ് ചെയ്‌തു കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വിവിധ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലൂടെ ഗാനം തരംഗമാകുകയാണ് .

Hot Topics

Related Articles