മണർകാട് പള്ളി പെരുന്നാൾ ഇന്നും നാളെയും നടക്കുന്ന ചടങ്ങുകൾ 

മണർകാട് : വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ മണർകാട് കത്തീഡ്രലിൽ ആചരിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 8.30 -ന് താഴത്തെ പള്ളിയിൽ മുംബെ ഭദ്രാസനത്തിന്റെ അഭിവന്ദ്യ തോമസ് മോർ അലക്സന്ത്രയോസ് മെത്രാപ്പോലീത്താ തിരുമനസ്സിന്റെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അർപ്പിക്കുന്നതാണ്.

വൈകുന്നേരം 5 മണിക്ക് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ  അഭിവന്ദ്യ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്താ തിരുമനസ് സന്ധ്യാ പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും, തുടർന്ന് നട വിളക്ക് കത്തിക്കുന്നതുമാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് വൈകിട്ട്  6 മണിക്ക് കേരളീയ  പ്രാചീന നാടൻ കലാവേദി  പത്തനംതിട്ട അവതരിപ്പിക്കുന്ന  ചെണ്ട – വയലിൻ ഫ്യൂഷൻ, പള്ളി മുറ്റത്ത് തയ്യാർ ചെയ്തിരിക്കുന്ന സ്റ്റേജിൽ വെച്ച് നടത്തപ്പെടുന്നതാണ്. 

രാത്രി 9 മണിക്ക് കരോട്ടെ പള്ളിയിലേക്കുള്ള പ്രദക്ഷിണം, ആശിർവാദം, മാർഗ്ഗം കളി, പരിചമുട്ടുകളി എന്നിവയും ഉണ്ടായിരിക്കും.

പെരുന്നാൾ ദിവസമായ നാളെ മെയ് 6 തിങ്കളാഴ്ച രാവിലെ 7.30-ന് പ്രഭാത നമസ്ക്കാരം, 8.30 -ന്  തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യൂഹാനോൻ മോർ മിലിത്തിയോസ് തിരുമനസ്സിന്റെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും തുടർന്നു 11.30-ന് വെച്ചൂട്ടും, ഉച്ച കഴിഞ്ഞ് 2 മണിക്ക് കരോട്ടെ പള്ളിയിലേക്ക് പ്രദക്ഷിണം, ആശിർവാദം , നേർച്ച വിളമ്പ് എന്നിവയോട് കൂടി പെരുന്നാൾ പരിപാടികൾ സമാപിക്കുന്നതാണ്.   ക്രമീകരണങ്ങൾക്ക് വികാരി വെരി.റവ. ഇ.ടി. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ ഇട്ടിയാടത്ത് , പ്രോഗ്രാം കോർഡിനേറ്റർ വെരി.റവ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത്, കത്തീഡ്രൽ ട്രസ്റ്റിമാരായ പി.എ.ഏബ്രഹാം പഴയിടത്തുവയലിൽ, വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ സെക്രട്ടറി വി.ജെ.ജേക്കബ് വാഴത്തറ എന്നിവർ നേതൃത്വം നൽകി വരുന്നു.

പെരുന്നാളിനോട് അനുബന്ധിച്ച് മെയ് 1 മുതൽ നടത്തി വരുന്ന മണർകാട് കാർണിവലിലെ ഭക്ഷ്യ മേള ഇന്ന്  സമാപിക്കും. ആയിരക്കണക്കിന് ആളുകളാണ് മണർകാട് കാർണിവലിൽ ദിവസേന പങ്കാളികളാകുന്നത്. അമ്യൂസ്മെന്റ് പരിപാടികൾ മെയ് 12 വരെ നീണ്ടു നിൽക്കും.

Hot Topics

Related Articles