ബി.പി.സി.എല്‍ പ്ലാന്റില്‍ ഡ്രൈവർമാരുടെ മിന്നല്‍ പണിമുടക്ക്; ഏഴോളം ജില്ലകളിലെ എൽപിജി വിതരണം തടസപ്പെട്ടു

കൊച്ചി : എറണാകുളം അമ്പലമുകള്‍ ബി.പി.സി.എല്‍ പ്ലാന്റില്‍ ഡ്രൈവർമാരുടെ മിന്നല്‍ പണിമുടക്ക്. തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയില്‍ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കൂലി തർക്കത്തെ തുടർന്ന് ഡ്രൈവറെ മർദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. ഇതോടെ ഏഴോളം ജില്ലകളിലെ എല്‍.പി.ജി വിതരണം തടസപ്പെട്ടു. ഡ്രൈവർ ശ്രീകുമാറിനാണ് മർദനമേറ്റത്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ഡ്രൈവർമാർ വ്യാഴാഴ്ച രാവിലെ മുതലാണ് പണിമുടക്ക് ആരംഭിച്ചത്.

അമ്ബലമുകള്‍ എല്‍.പി.ജി ബോട്ടിലിങ് പ്ലാന്റിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. 23-ഓളം കോണ്‍ട്രാക്ടർമാർക്ക് കീഴിലുള്ള നൂറ്റിയമ്ബതോളം ജീവനക്കാരാണ് പണിമുടക്കുന്നത്. ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെ ശ്രീകുമാറിനെ മർദ്ദിച്ചു. പോലീസിന് പരാതി കൊടുത്തിരുന്നെങ്കിലും കൃത്യമായി നടപടി സ്വീകരിച്ചില്ലെന്നും കൃത്യമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലെന്നും ഇവർ ആരോപിക്കുന്നു. ഡ്രൈവർമാരുടെ സമരത്തെതുടർന്ന് ഏഴ് ജില്ലകളിലേക്കുള്ള 140-ഓളം ലോഡ് സർവീസ് മുടങ്ങിയിട്ടുണ്ട്.

Hot Topics

Related Articles