നായകനായി വീണ്ടും ധ്യാൻ, ബുള്ളറ്റ് ഡയറീസിന്റെ ടീസർ പുറത്ത്

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ബുള്ളറ്റ് ഡയറീസിന്റെ ടീസര്‍ പുറത്തെത്തി. സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഒരു 64 മോഡല്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്.

54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആന്‍സണ്‍ പോള്‍, ജോണി ആന്റണി, ശ്രീകാന്ത് മുരളി, സലിം കുമാര്‍, അല്‍ത്താഫ് സലീം, ശ്രീലക്ഷ്മി, സുധീര്‍ കരമന, ഷാലു റഹിം, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, കെ വി വി മനോജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൈതപ്രം, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു. ലിബിന്‍ സ്‌കറിയ, സൂരജ് സന്തോഷ്, മേഘ ജോസ്‌കുട്ടി, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് ഗായകര്‍.

Hot Topics

Related Articles