മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗത; ബുള്ളറ്റ് ട്രെയിൻ ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവെ

ദില്ലി: ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേ​ഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിലെന്ന് സൂചന. ട്രെയിനി‍ന്റെ ഡിസൈൻ തയ്യാറാക്കുന്നത് ചെന്നൈയിലെ ഇന്റ​ഗ്രൽ കോച്ച് ഫാക്ടറിയിലാണ്. 

നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന്  ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. നിർദിഷ്ട അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ജാപ്പനീസ് സാങ്കേതികവിദ്യയായ ഷിൻകാൻസെൻ ആണ് ഉപയോഗിക്കുന്നത്. ഷിൻകാൻസെൻ ഇ5 സീരീസ് ബുള്ളറ്റ് ട്രെയിനുകള്‍ക്ക് മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിലാണ് റെയിൽവേ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വന്ദേ ഭാരത് ട്രെയിനുകൾക്ക് ഇപ്പോൾ പൂജ്യത്തിൽ നിന്ന് 100 കി.മീ/മണിക്കൂറിലേക്ക് 52 സെക്കൻഡിനുള്ളിൽ വേഗത കൈവരിക്കാൻ കഴിയും. എന്നാൽ നിലവിലുള്ള ബുള്ളറ്റ് ട്രെയിനുകൾക്ക് ഇത് 54 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയുന്നത്. വന്ദേഭാരത് ട്രെയിനുകൾ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ആഭ്യന്തരമായി വികസിപ്പിച്ചതാണ്. 

നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ നേതൃത്വത്തിലാണ് ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി പുരോഗമിക്കുന്നത്. മുംബൈ – അഹമ്മദാബാദ് പാതയിലൂടെ രണ്ട് വർഷത്തിനുള്ളിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് റെയിൽവെമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 

Hot Topics

Related Articles