തൃശ്ശൂരിൽ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞു : 30 പേർ ആശുപത്രിയിൽ ; പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാർഥികൾ

തൃശൂർ : തൃശൂർ കണിമംഗലത്ത് സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ്  നിരവധിപ്പേർക്ക് പരിക്കേറ്റു. തൃപ്പയാറിൽ നിന്നും തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് പാടത്തേക്ക് മറിഞ്ഞത്.രാവിലെയായതിനാൽ അമ്പതിലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു.

Advertisements

അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു.  ഇവരിൽ 30 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ, കോളജ് വിദ്യാർഥികളും രാവിലെ ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. ഇവരിൽ ഒരാളുടെ പരിക്ക് സാരമുള്ളതാണ്.

Hot Topics

Related Articles