പത്തനംതിട്ടയില്‍ 36 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 424 പേര്‍; എല്ലാ താലൂക്കുകളിലെയും വിശദവിവരങ്ങള്‍ ജാഗ്രതയിലറിയാം

പത്തനംതിട്ട: ജില്ലയിലെ ആറു താലൂക്കുകളിലായി തുറന്ന 36 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 424 പേര്‍. കോഴഞ്ചേരി താലൂക്കില്‍ അഞ്ചും, അടൂരില്‍ രണ്ടും തിരുവല്ലയില്‍ 10ഉം റാന്നിയില്‍ നാലും മല്ലപ്പള്ളിയില്‍ 10ഉം കോന്നിയില്‍ അഞ്ചും ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ആകെ 123 കുടുംബങ്ങളിലെ 172 പുരുഷന്മാരും 175 വനിതകളും 36 ആണ്‍കുട്ടികളും 41 പെണ്‍കുട്ടികളും ക്യാമ്പില്‍ കഴിയുന്നു.

Advertisements

കോഴഞ്ചേരി താലൂക്കില്‍ 15 കുടുംബങ്ങളിലെ 16 പുരുഷന്മാരും 14 വനിതകളും മൂന്നു കുട്ടികളും ഉള്‍പ്പെടെ 33 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. അടൂര്‍ താലൂക്കില്‍ അഞ്ച് കുടുംബങ്ങളിലെ നാല് പുരുഷന്മാരും ഏഴ് വനിതകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 16 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. തിരുവല്ല താലൂക്കില്‍ 26 കുടുംബങ്ങളിലെ 46 പുരുഷന്മാരും 51 വനിതകളും 25 കുട്ടികളും ഉള്‍പ്പെടെ 122 പേര്‍ ക്യാമ്പില്‍ കഴിയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റാന്നി താലൂക്കില്‍ 10 കുടുംബങ്ങളിലെ 23 പുരുഷന്മാരും 17 വനിതകളും 14 കുട്ടികളും ഉള്‍പ്പെടെ 54 പേര്‍ ക്യാമ്പില്‍ കഴിയുന്നു. മല്ലപ്പള്ളി താലൂക്കില്‍ 24 കുടുംബങ്ങളിലെ 34 പുരുഷന്മാരും 32 വനിതകളും 16 കുട്ടികളും ഉള്‍പ്പെടെ 82 പേര്‍ ക്യാമ്പില്‍ കഴിയുന്നു. കോന്നി താലൂക്കില്‍ 43 കുടുംബങ്ങളിലെ 49 പുരുഷന്മാരും 54 വനിതകളും 14 കുട്ടികളും ഉള്‍പ്പെടെ 117 പേര്‍ ക്യാമ്പില്‍ കഴിയുന്നു.

Hot Topics

Related Articles