നാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിച്ചിരുന്ന ചീപ്പ് തകരാറിൽ; തിരുവല്ല – കുമ്പഴ റോഡിനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കുന്ന ചീപ്പിന്റെ ഷട്ടറുകൾ തുറക്കാൻ പാടു പെടണം; അറ്റകുറ്റപണി നടത്തി ഷട്ടർ പ്രവർത്തന സജ്ജമാക്കണമെന്ന് ആവശ്യം ശക്തം: വീഡിയോ റിപ്പോർട്ട് കാണാം

തിരുവല്ല: തിരുവല്ല കോഴഞ്ചേരി റോഡിൽ മനയ്ക്കച്ചിറയ്ക്കും കറ്റോടിനും ഇടയ്ക്കു സ്ഥിതി ചെയ്യുന്ന ചീപ്പിന്റെ ഷട്ടറുകൾ തുരുമ്പ് പിടിച്ച് പ്രവർത്തനക്ഷമമല്ലാതായത് വെള്ളപ്പൊക്ക ഭീതി ഉയർത്തുന്നു. ശബരി മല സീസണിൽ ഏറെ തിരക്കുള്ള തിരക്കുള്ള റോഡിലാണ് വെള്ളപ്പൊക്ക ഭീതി ഉയർത്തി ചീപ്പ് നിൽക്കുന്നത്. ഈ ചീപ്പിന്റെ ഷട്ടർ ഉയർത്താൻ സാധിക്കാത്തതാണ് അപകട ഭീതി ഉയർത്തുന്നത്. ഇവിടെ ഷട്ടർ സ്ഥിതി ചെയ്യുന്ന പാലത്തിന് വീതിയില്ലാത്തത് അപകട ഭീതി വർദ്ധിപ്പിക്കുന്നുണ്ട്.

Advertisements

കവിയൂർ പഞ്ചായത്തിലെ 10 , 11 വാർഡുകളും തിരുവല്ല മുനിസിപ്പാലിറ്റിയിലെ 10, 11 വാർഡുകളും ഉൾപ്പെടുന്ന പ്രദേശത്താണ് ഇത്തരത്തിൽ വെള്ളപ്പൊക്ക ഭീതി ഉയരുന്നത്. പ്രദേശത്ത് താമസിക്കുന്ന നിരവധി ആളുകളും, കുടുംബങ്ങളും വളർത്തു മൃഗങ്ങളും അടക്കം ഇത്തരം വെള്ളപ്പൊക്കത്തിന്റെ ഭീതിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ അഞ്ചു വാർഡുകളിലെ 375ഓളം കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമായി ഇത് മാറിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണിമലയാറിന്റെ കൈത്തോടാണ് കാറ്റോടു മുതൽ ആരംഭിക്കുന്ന കുറ്റപ്പഴത്തോട്. മണിമലയാറിൽ വെള്ളം ഇരുകര മുട്ടി വർഷകാലത്തു കരകവിയുമ്പോൾ തിരുവല്ല – കുമ്പഴ റോഡിന്റെ വടക്കുഭാഗം വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കുന്നത് കറ്റോടുള്ള പാലത്തിനോട് ചേർന്നുള്ള ഈ ചീപ്പ് ആണ്. 1997 ൽ ജനകീയാസൂത്രണം തുടങ്ങിയ കാലത്തു പ്രസ്തുത ചീപ്പിന്റെ പുനരുദ്ധാരണ പ്രവർത്തി അന്നത്തെ കർഷക സമിതിയുടെ നേതൃത്വത്തിൽ ചെയ്തിരുന്നു. എന്നാൽ, ഇതിനു ശേഷം ഇവിടെ യാതൊരു വിധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല.

വല്ലപ്പോഴും ഇവിടെ ഗ്രീസിടുന്നത് അല്ലാതെ ചീപ്പിന്റെ ഷട്ടറിന് അറ്റകുറ്റപണികൾ ഒന്നും നടത്താറില്ല. തിരുവല്ല മൈനർ ഇറിഗേഷൻ ഡിപ്പാർട്‌മെന്റിന്റെ മേൽനോട്ടത്തിലുള്ള പദ്ധതി നാഥനില്ലാത്ത ഒരവസ്ഥയിലാണ് നിലവിൽ. വർഷകാലത്തു ഊത്ത ആരംഭിക്കുമ്പോൾ ഏറ്റവും കൂടുതൽ മീൻ ലഭിക്കുന്ന ഒരു സ്ഥലമാണ് ഈ ചീപ് ഇരിക്കുന്ന പ്രദേശം. സ്വദേശികളും തൊട്ടടുത്ത അയൽ പ്രദേശത്തിലും ഉള്ള ആളുകളാണ് മീൻപിടുത്തതിന്റെ ഗുണഭോക്താക്കൾ.

ഈ ചീപ്പിന്റെ അടിഭാഗത്തു വലിയ കരിംകല്ലുവെച്ചു ഷട്ടർ വളച്ചു. അതുകൊണ്ടു ഷട്ടർ അതിന്റെ ശരിയായ സ്‌ക്രൂവിൽ കൂടി താഴേയ്ക്ക് കൃത്യമായി എത്താറില്ല. അതിനാൽ തന്നെ ഷട്ടർ ഉയർത്താനും താഴ്ത്താനും മണിക്കൂറുകൾ അധ്വാനിക്കണം. കുറഞ്ഞത് 5 പേരെങ്കിലും സഹായികളായി വേണം. റോഡ് പണിയുടെ പേരിലും പാലത്തിന്റെ വീതികൂട്ടലിന്റെ പേരിലും വർഷങ്ങളായി പേപ്പറിൽ നിൽക്കുന്ന പറഞ്ഞു പറ്റിക്കുന്ന ഒരു പദ്ധതി മാത്രമായി അവശേഷിക്കുന്നു. ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കവിയൂർ പഞ്ചായത്തിലെ പത്താം വാർഡിൽ പെട്ട തുരുത്തു മുതൽ മനക്കച്ചിറ പ്രദേശത്തെ 100 വീട്ടുകാരും , പതിനൊന്നാം വാർഡിലെ മനക്കച്ചിറ മുതൽ കുന്തരകടവ് വരെയുള്ള 100 വീടുകളും , പാറേകുന്തറ പ്രദേശത്തെ 25 വീടുകളും , വീഴൽ പ്രദേശത്തെ 50 വീടുകൾ തിരുവല്ല മുനിസിപ്പാലിറ്റിയിലെ 10വാർഡിൽ പെട്ട കാക്കാത്തുരുത്തിലെ 80വീടുകളിലെ താമസക്കാരും , 11 ന്നാം വാർഡിൽ പെട്ട മണ്ണിൽ പ്രദേശത്തെ 50 വീടുകളിലുള്ളവരും , കുറ്റപ്പുഴ തോടിന്റെ ചുറ്റുവട്ടത്തു ള്ള 30വീടുകളിലുള്ളവരുമാണ്. ഈ പ്രദേശത്തു മാത്രം ഏതാണ്ട് ആകെ 335 മുതൽ 375 വീട്ടുകാരെ മാത്രം നേരിട്ട് ബുദ്ധിമുട്ടിലാക്കുന്നു. ഈ സാഹചര്യത്തിൽ അടിയന്തരമായി പ്രദേശത്ത് അറ്റകുറ്റപണികൾ നടത്തി ചീപ്പ് പ്രവർത്തന സജ്ജമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Hot Topics

Related Articles