കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ കുടുംബത്തിലെ മാര്‍ട്ടിന്റെ മൃതദേഹവും കണ്ടെടുത്തു; മക്കളായ സ്നേഹയ്ക്കും സാന്ദ്രയ്ക്കും വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം ധനസഹായം

കോട്ടയം: മുണ്ടക്കയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ കുടുംബത്തിലെ നാലാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു. കാവാലി ഒട്ടലാങ്കല്‍ (വട്ടാളക്കുന്നേല്‍) മാര്‍ട്ടിന്റെ (47) മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. മാര്‍ട്ടിന്റെ ഭാര്യ സിനി (35), മകള്‍ സോന (10), അമ്മ ക്ലാരമ്മ ജോസഫ് (65) എന്നിവരുടെ മൃതദേഹം ഇന്നലെത്തന്നെ ലഭിച്ചിരുന്നു. മറ്റു രണ്ടു മക്കളായ സ്‌നേഹ (13), സാന്ദ്ര (9) എന്നിവരെ കണ്ടെത്താനുണ്ട്.

Advertisements

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. എല്ലാ സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും കൂട്ടിക്കലില്‍ എത്തിച്ചേര്‍ന്ന റവന്യൂ മന്ത്രി കെ.രാജന്‍ വ്യക്തമാക്കി. ഇതുവരെ 12 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Hot Topics

Related Articles