ഒറ്റ ഗോളിൽ ആഫ്രിക്കൻ കരുത്തിനെ തകർത്ത് സ്വിസ് നിക്ഷേപം..! സ്വിറ്റ്‌സർലൻഡ് കാമറൂൺ മത്സരവേദിയിൽ നിന്നും ലിജോ ജേക്കബ് റിപ്പോർട്ട് ചെയ്യുന്നു; ലിജോ ജേക്കബ് പകർത്തിയ വീഡിയോ കാണാം

ലിജോ ജേക്കബ്

ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ സ്വിറ്റ്‌സർലൻഡ് കാമറൂൺ പോരാട്ടത്തിൽ ഒടുവിൽ വിജയം സ്വിറ്റ്‌സർലൻഡിനൊപ്പം. ടീം ഗെയിമിലൂടെ നേടിയ ഒറ്റ ഗോളിന്റെ ബലത്തിൽ സ്വിസ് ആദ്യ വിജയം നേടി. 48 ആം മിനിറ്റിൽ ബ്രീൽ എംബോളോയാണ് സ്വിറ്റ്‌സർലൻഡിനു വേണ്ടി ഗോൾ നേടിയത്. ഗോൾ തിരികെ മടക്കുന്നതിനായി കാമറൂൺ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ മാത്രം വീണില്ല.

അൽവഖ്രയിലെ അൽ ജനൗബ് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ നടന്നത്. ചുവന്നു തുടുത്ത സ്‌റ്റേഡിയത്തിൽ ഏറെപ്പേരും ആർപ്പു വിളിച്ചത് സ്വിറ്റ്‌സർലൻഡിനു വേണ്ടിയായിരുന്നു. സ്വിസ് പോരാട്ടത്തെ തടുത്തു നിർത്താൻ വേണ്ടി അരയും തലയും മുറുക്കി തന്നെയാണ് കാമറൂൺ ഇറങ്ങിയതും. ആക്രമണ ഫുട്‌ബോളിന്റെ സമസ്ത മേഖലയും പുറത്തിറക്കിയായിരുന്നു ഇരുടീമുകളും കൈമെയ് മറന്ന് പോരാടിയത്. രണ്ടു ടീമുകൾക്കും നിരവധി അവസരങ്ങൾ തുറന്നു കിട്ടിയെങ്കിലും കാമറൂണിന് ഫിനിഷിംങിലെ പിഴവ് പാരയായതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു ഗോൾ വീഴുമ്പോൾ പരുക്കൻ അടവെടുക്കുന്ന പതിവ് ആഫ്രിക്കൻ ശൈലി പുറത്തെടുത്തെങ്കിലും സ്വിറ്റ്‌സർലൻഡിനെ തടഞ്ഞു നിർത്താൻ കാമറൂണിന് സാധിച്ചില്ല. മത്സരത്തിൽ ഉടനീളം അധിപത്യം പുലർത്തിയ സ്വിറ്റ്‌സർലൻഡിന് വിജയം ഉറപ്പിച്ചതും, അർഹിച്ചതുമായ ഗോളാണ് 48 ആം മിനിറ്റിൽ വീണത്. കൃത്യമായി ടീം ഗെയിം കളിച്ചതിന്റെ ഗുണം തന്നെയാണ് ആ ഗോൾ സമ്മാനിച്ചതും.

Hot Topics

Related Articles