മുണ്ടക്കയത്ത് കാർ റബ്ബർ തോട്ടത്തിലേക്ക് മറിഞ്ഞ് അപകടം ;ഒരാൾ മരിച്ചു ;ഒപ്പമുണ്ടായിരുന്ന ആൾ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി :ദേശീയപാത 183-ൽ മുണ്ടക്കയത്തിന് സമീപം ഉണ്ടായ വാഹാനാപകടത്തിൽ ഒരാൾ മരിച്ചു

Advertisements

കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയിൽ ചിറ്റടി വളവിലാണ് കഴിഞ്ഞ രാത്രി 12.30 ഓടെ അപകടമുണ്ടായത്..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെങ്ങളം സ്വദേശി മുഹമ്മദ് ഹാഷിം ആണ് മരിച്ചത്.
വാഹനം നിയന്ത്രണം വിട്ട് 10 അടിയിലധികം താഴ്ച്ചയിലേക്ക് റബ്ബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. കാർ നിശേഷം തകർന്നു.

കാഞ്ഞിരപ്പള്ളി പാറത്തോട് ഉള്ള ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം കൂട്ടിക്കൽ ഉള്ള മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടം ഉണ്ടായത്.

ഒപ്പമുണ്ടായിരുന്ന ഒരാൾക്കുകൂടി ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
9 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്

Hot Topics

Related Articles