നിലമ്പൂരിൽ ഓടിക്കൊണ്ടിരിക്കവേ കാർ കത്തി നശിച്ചു

നിലമ്പൂർ:എടവണ്ണ പത്തപ്പിരിയത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം.2017 മോഡൽ ജീപ്പ് കോംപസ് ഡീസൽ കാറാണ് കത്തിയത്. എടവണ്ണ പത്തപ്പിരിയം സ്വദേശി ജിർഷാദിന്‍റെ ഉടമസ്ഥതയിലുള്ള വാഹനം മസ്ജിദിലേക്ക് നമസ്കാരത്തിന് പോകുന്നതിനിടെയായിരുന്നു അപകടം.കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചതോടെ ഡ്രൈവർ പുറത്തിറങ്ങുകയായിരുന്നു. വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല.വിവരം അറിഞ്ഞ് തിരുവാലി ഫയർഫോഴ്‌സും, സന്നദ്ധ സംഘടന പ്രവർത്തകരും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഷോർട്ട് സർക്യൂട്ടാകാമെന്നതാണ് പ്രാഥമിക നിഗമനം.

Advertisements

Hot Topics

Related Articles