ഗാന്ധിനഗർ : കോട്ടയം ചവിട്ടുവേലി ഭാഗത്തുള്ള പോപ്പുലർ വെഹിക്കിൾ ആൻഡ് സർവീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നും 1,20,000/- രൂപ വില വരുന്ന കാർ ആക്സസറീസ് മോഷണം പോയതുമായി ബന്ധപ്പെട്ട, അന്വേഷണത്തിൽ സ്ഥാപനത്തിലെ ജീവനക്കാരൻ കുടിയായ കോട്ടയം പനച്ചിക്കാട്, വെള്ളൂർ തുരുത്തി ഭാഗത്ത് ഛായ വീട്ടിൽ രാമചന്ദ്രപ്പണിക്കർ മകൻ വിപിൻ ആർ (49) നെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു.
ഷോറൂം ജീവനക്കാരനായ വിപിൻ ഷോറൂമിൽ നിന്നും കാർ ക്യാമറകൾ, സെൻട്രൽ ലോക്കുകൾ, അലോയ് വീലുകൾ, സ്പീക്കറുകൾ തുടങ്ങിവ മോഷ്ടിക്കുകയും തുടർന്ന് ഷോറൂം അധികാരികളുടെ കണ്ണുവെട്ടിച്ച് കോട്ടയത്തുള്ള മറ്റൊരു കാർ ആക്സസറി കടയിൽ വിൽക്കുവാൻ ശ്രമിക്കുമ്പോഴാണ് മോഷണം മുതലുകളുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശ പ്രകാരം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഷാജി കെ, എസ് ഐമാരായ വിദ്യ , മനോജ് സിവിൽ പൊലീസ് ഓഫിസർ സോണി തോമസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റെ് ചെയ്തു.