കാസബ്ലാങ്ക ചെസ് ; വിശ്വനാഥന്‍ ആനന്ദിനെ പത്ത് നീക്കത്തില്‍ തോല്‍പിച്ച്‌ മാഗ്നസ് കാള്‍സന്‍; കിരീടം കാള്‍സന്

കാസബ്ലാങ്ക: മൊറോക്കൊയിലെ തുറമുഖ നഗരമാണ് കാസബ്ലാങ്ക. അവിടെ കഴിഞ്ഞ ആഴ്ച നടന്ന കാസബ്ലാങ്ക ചെസില്‍ നാലര പോയിന്‍റോടെ ലോകഅജയ്യ താരം മാഗ്നസ് കാള്‍സന്‍ ജേതാവായി. ആകെ നാല് പേര്‍ മാത്രമാണ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുത്തത്- ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ്, അമേരിക്കയുടെ ഹികാരു നകാമുറ, പിന്നെ ആഫ്രിക്കയിലെ ഗ്രാന്‍റ് മാസ്റ്ററായ ഈജിപ്തില്‍ നിന്നുള്ള ബാസെം അമിന്‍ എന്നിവരാണ് പങ്കെടുത്തത്.ഈ ടൂര്‍ണ്ണമെന്‍റ് മറ്റ് ചെസ് ടൂര്‍ണ്ണമെന്‍റുകളില്‍ നിന്നും വ്യത്യസ്തമാണ്. ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഇതിഹാസ ഗെയിമുകളുടെ ഇടയിലേതെങ്കിലും ഒരു ഘട്ടത്തില്‍ നിന്നായിരിക്കും കാസബ്ലാങ്ക ചെസില്‍ കളി തന്നെ ആരംഭിക്കുക. ഉദാഹരണത്തിന് വിശ്വനാഥന്‍ ആനന്ദിനെ പത്ത് നീക്കങ്ങള്‍ കൊണ്ട് മാഗ്നസ് കാള്‍സന്‍ തോല്‍പിച്ച ഗെയിം ഇവാന്‍സ് ഗാംബിറ്റ് എന്ന 19ാം നൂറ്റാണ്ടില്‍ രൂപപ്പെട്ട ഓപ്പണിംഗിലായിരുന്നു ഈ കളി ആരംഭിച്ചത്. 

Advertisements

ഇവാന്‍സ് ഗാംബിറ്റ് എന്ന ഓപ്പണിംഗ് ശൈലിയില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട മൂന്ന് സുപ്രധാന ഗെയിമുകളുണ്ട്. 1889ല്‍ ചിഗോറിനും സ്റ്റെയിനിറ്റ്സും തമ്മിലുള്ള മത്സരം. 1908ല്‍ ലാസ്കറും ടറാഷും തമ്മിലുള്ള പോരാട്ടം. 1958ല്‍ ബൈകോവയും റുബ്സോവയും തമ്മില്‍ നടന്ന പോരാട്ടം. ഇവാന്‍സ് ഗാംബിറ്റില്‍ നടന്ന ഒരു കളിയുടെ 11ാം നീക്കം മുതലാണ് മാഗ്നസ് കാള്‍സനും വിശ്വനാഥന്‍ ആനന്ദും തമ്മില്‍ കളി തുടങ്ങിയത്. അവിടെ നിന്നും പത്ത് നീക്കത്തില്‍ അതായത് 20ാം നീക്കത്തില്‍ മാഗ്നസ് കാള്‍സന്‍ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പിച്ചു. ഗ്രാന്‍റ് മാസ്റ്റര്‍മാരും കമന്‍റേറ്റര്‍മാരുമായ ജാന്‍ ഗുസ്റ്റാഫ്സനും ഡാനിയല്‍ നാരോഡിസ്കിയും ആണ് കാസബ്ലാങ്ക ചെസിലെ മത്സരങ്ങള്‍ക്ക് വേണ്ടി ചെസ് ചരിത്രത്തിലെ പ്രധാന ഗെയിമുകള്‍ തെരഞ്ഞെടുത്തത്. ഇതില്‍ ഒരു ചെസ് താരത്തിന്റെ വൈഭവം കൂടുതല്‍ വെളിപ്പെടുന്നു. കാരണം ആദ്യ പത്ത് നീക്കത്തിന് ശേഷമുള്ള ചെസ് ബോര്‍ഡിലെ പൊസിഷന്‍ നോക്കി കരുക്കള്‍ നീക്കുകയും എതിരാളിയെ തോല്‍പിക്കുകയും ചെയ്യുക എന്നത് ഒരു താരത്തിന്റെ യഥാര്‍ത്ഥ മിടുക്ക് വെളിവാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാസബ്ലാങ്ക ചെസ് ടൂര്‍ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സന്‍ അനായാസം കിരീടം നേടി. രണ്ട് ദിവസങ്ങളില്‍ ഈ നാല് കളിക്കാരും അന്യോന്യം ഏറ്റുമുട്ടി. ആകെ ഒരാള്‍ക്ക് ആറ് കളികള്‍. ഒരു റൗണ്ടില്‍ വിശ്വനാഥന്‍ ആനന്ദിനെയും ഹികാരു നകാമുറയെയും തോല്‍പിച്ച കാള്‍സന്‍ അടുത്ത ദിവസം ഇരുവരുമായി സമനില നേടി. നാല് പോയിന്‍റ് നേടിയ (ഒരു ജയത്തിന് നല്‍കുക രണ്ട് പോയിന്‍റാണ്). കാള്‍സന്‍ ബാസെം അമിന്‍ എന്ന ഡോക്ടര്‍ കൂടിയായ, ഫിഡെ റേറ്റിംഗില്‍ 2700 പോയിന്‍റുള്ള ഈജിപ്തിലെ ഗ്രാന്‍റ് മാസ്റ്ററെ തോല്‍പിക്കുകയും ചെയ്തു. നാലര പോയിന്‍റോടെ കാള്‍സന്‍ കിരീടം നേടിയപ്പോള്‍ മൂന്നരപോയിന്‍റോടെ ഹികാരു നകാമുറ രണ്ടാതായി. മൂന്ന് പോയിന്‍റോടെ ആനന്ദ് മൂന്നാം സ്ഥാനം നേടിയപ്പോള്‍ ഒരു പോയിന്‍റ് മാത്രം നേടി ബാസെം അമിന്‍ നാലമനായി.ചെസിന്റെ ചരിത്രത്തെ ഓര്‍മ്മിയ്‌ക്കുന്നു എന്നതാണ് കാസബ്ലാങ്ക ചെസ്സിനെ വ്യത്യസ്തമാക്കുന്നത്. അത് കളിക്കാരും കാണികളും ഒരുപോലെ ആസ്വദിക്കുകയും ചെയ്തു എന്നതാണ് കാര്യം. ചെസ് ചരിത്രത്തിലെ വിഖ്യാതമായ പോരാട്ടങ്ങള്‍ മിഡില്‍ ഗെയിമില്‍ നിന്നും തുടങ്ങുക എന്നത് കളിക്കാരുടെ യഥാര്‍ത്ഥ പ്രതിഭ മാറ്റുരച്ചുനോക്കുന്ന വഴികൂടിയായതിനാല്‍ കാസബ്ലാങ്ക ചെസിന് ലോകം മുഴുവന്‍ ആരാധകരുണ്ട്.കാണികള്‍ക്ക് ആവേശമുണര്‍ത്തുന്ന പൊസിഷന്‍. രണ്ടുകൂട്ടര്‍ക്കും ജയസാധ്യതയുള്ള മിഡില്‍ ഗെയിം. അതാണ് ഈ ടൂര്‍ണ്ണമെന്‍റിന്റെ ആവേശം.

Hot Topics

Related Articles