കൊല്ലം: കൊല്ലം ചവറയിലെ കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായി പരാതി. വിവാഹമോചന കേസുകൾക്കെത്തിയ സ്ത്രീകളാണ് ജഡ്ജിക്കെതിരെ പരാതി നൽകിയത്.
Advertisements
മൂന്ന് സ്ത്രീകളാണ് പരാതി നൽകിയിരിക്കുന്നത്. വിവാഹ മോചനത്തിന് ഹാജരായ മാനസികമായി തളർന്നിരിക്കുന്ന സ്ത്രീകളെ ജഡ്ജി നേരിട്ട് ചേംബറിലേക്ക് വിളിച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചുവെന്നാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതികൾ ജില്ലാ ജഡ്ജിയെ അറിയിച്ചതിനെ തുടർന്ന് ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ ചുമതല സംസ്ഥാനത്തെ ജില്ലാ കോടതികളുടെ ചുമതലയുള്ള രജിസ്ട്രാർ (ഡിസ്ട്രിക്ട് ജൂഡിഷ്യറി)ക്ക് ഏൽപ്പിച്ചിട്ടുണ്ട്.
നടപടികളുടെ ഭാഗമായി ജഡ്ജി ഉദയകുമാറിനെ കൊല്ലം എംഎസിടി കോടതിയിലേക്ക് സ്ഥലംമാറ്റി.