പ്രമേഹ രോഗികള്‍ക്ക് കശുവണ്ടി കഴിക്കുന്നത് നല്ലതോ ചീത്തയോ?

പ്രമേഹം ഇന്നത്തെ കാലത്ത് കുട്ടികളെപ്പോലും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പാരമ്പര്യവും ജീവിതശൈലിയുമെല്ലാം ഇതിന് കാരണങ്ങളാകാം. പ്രമേഹം വന്നാല്‍പ്പിന്നെ നിയന്ത്രണത്തില്‍ നിര്‍ത്തുകയെന്നതാണ് പരിഹാരമായി ചെയ്യാന്‍ സാധിയ്ക്കൂ. ഭക്ഷണനിയന്ത്രണം പ്രമേഹത്തിന് പ്രധാനമാണ്. പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാവുന്നതും ഒഴിവാക്കേണ്ടതുമായ പല ഭക്ഷണങ്ങളുമുണ്ട്. നട്‌സ് പൊതുവേ ആരോഗ്യകരമാണ്. 

Advertisements

ബദാം, വാള്‍നട്‌സ്, പിസ്ത, കാഷ്യൂനട്‌സ് എന്നിവയാണ് പൊതുവേ നട്‌സിന്റെ ഗണത്തില്‍ പ്രധാനമായും പെടുത്താവുന്നത്. ഇതില്‍ കശുവണ്ടിപ്പരിപ്പിന്റെ കാര്യത്തില്‍ പലരും സംശയം പറയാറുമുണ്ട്. കാരണം ഇത് കൊളസ്‌ട്രോള്‍ വരുത്തുമെന്ന ചിന്തയാണ് കാരണം. വാസ്തവത്തില്‍ പ്രമേഹ രോഗികള്‍ ഇത് കഴിയ്ക്കുന്നത് ആരോഗ്യകരമാണോ എന്നറിയാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പല പോഷകങ്ങളും കശുവണ്ടിപ്പരിപ്പില്‍ അടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം. കശുവണ്ടിയില്‍ 5% ജലം, 30% കാര്‍ബോഹൈഡ്രേറ്റ്, 44% കൊഴുപ്പ്, 18% പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.കശുവണ്ടിയിലെ മഗ്‌നീഷ്യം, ചെമ്പ് എന്നിവ എല്ലുകള്‍ക്ക് അത്യന്താപേക്ഷിതമായ ഘടകങ്ങളാണ്. മഗ്‌നീഷ്യം, പൊട്ടാസ്യം, എല്‍-അര്‍ജിനൈന്‍ തുടങ്ങിയ ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുപോലെ മോണോസാച്യുറേറ്റഡും പോളി സാച്യുറേറ്റഡുമായ ഫാറ്റുകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

ഹൃദയാരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. പ്രമേഹ രോഗികള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയേറെയാണ്. കശുവണ്ടിയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, ഇത് ഉയർന്ന ട്രൈഗ്ലിസറൈഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ഇത് ഹൃദയ രോഗങ്ങള്‍, സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.മഗ്‌നീഷ്യം, പൊട്ടാസ്യം, എല്‍-അര്‍ജിനൈന്‍ തുടങ്ങിയ പോഷകങ്ങള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ഇൻസുലിന് സഹായിക്കുന്നത മഗ്നീഷ്യത്തിൻ്റെ അളവും ഇതിൽ കൂടുതലാണ്.ഇത് ഇന്‍സുലിന്‍ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ സഹായിക്കുന്നു. കാഷ്യൂനട്‌സ് ജിഐ അഥവാ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറഞ്ഞ ഒന്നാണ്. കശുവണ്ടിയിലെ നാരുകൾ കാർബോഹൈഡ്രേറ്റിൻ്റെ ആഗിരണത്തെ മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

നാരുകള്‍ ധാരാളം അടങ്ങിയ ഒന്നു കൂടിയാണ് ഇത്. ഇതിനാല്‍ പ്രമേഹ രോഗികള്‍ക്കുണ്ടാകുന്ന അമിതമായ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് പെട്ടെന്ന് വയര്‍ നിറഞ്ഞതായ തോന്നലുമുണ്ടാക്കുന്നു. എന്നാല്‍ ഇത് മിതമായ അളവില്‍ കഴിയ്ക്കുകയെന്നത് പ്രധാനമാണ്. ഇതുപോലെ വറുത്ത് കഴിയ്ക്കാതിരിയ്ക്കാനും ശ്രദ്ധിയ്ക്കുക. ഇത് സ്‌നാക്‌സായി കൊറിയ്ക്കാം, കറികളില്‍ അരച്ചു ചേര്‍ത്ത് കഴിയ്ക്കാം.

Hot Topics

Related Articles