കോട്ടയം : അതിമനോഹരമായ ഒരു വിവാഹ സൽക്കാരപന്തൽ, വേദിയിൽ വധുവരന്മാർ, വേദിയുടെ മുകളിൽ നിന്ന് ഒരു കേക്ക് തലകുത്തനെ ഇറങ്ങി വന്ന് വധുവരന്മാർക്ക് മുന്നിൽ, സദസ്സിൽ കരഘോഷം!. സാധാരണയായി ഇതു വടക്കൻ ജില്ലയിൽ നടന്ന വമ്പൻ വിവാഹവേദി ആണെന്ന് തോന്നുമെങ്കിലും അല്ല ഇത് കോട്ടയത്താണ്. ഇതിനു പിന്നിലെ ഐഡിയ രണ്ട് എഞ്ചിനീയർമാരുടേതാണ്.
കല്ലറ പുത്തൻപള്ളി ഉമ്മശ്ശേരിൽ എബിൻ നിവ്യ ദമ്പതികളാണ് ഇതിനു പിന്നിൽ.നാല് വർഷത്തോളമായി ഇവർ വ്യത്യസ്തമായ കേക്കുകളുടെ പിന്നാലെയാണ്. ഓൺലൈനിലൂടെയാണ് ഓർഡറുകൾ ലഭിക്കുന്നത്.പല പ്രധാനപ്പെട്ട ഇവന്റ് മാനേജ്മെന്റ് ടീമുകളും വിവാഹം, ആദ്യ കുർബ്ബാന, പിറന്നാൾ തുടങ്ങിയ വേദികളിൽ ഡെസർട് ടേബിൾ കൗണ്ടർ ഒരുക്കാൻ എബിനെയും നിവ്യയെയും സമീപിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരുടെ പ്രധാന ആകർഷണം വലിയ കേക്കുകളാണ്.അതിൽ തന്നെ പല നിലയിലുള്ള കേക്ക് കപ്പിയും കയറും ഉപയോഗിച്ച് വേദിയിലേക്ക് തലകുത്തനെ കെട്ടിത്തൂക്കി ഇറക്കും.വടക്കൻ ജില്ലകളിലേ വലിയ കല്യാണങ്ങൾക്ക് ഇത് സാധാരണ കാണാറുണ്ട് എന്നാൽ നമ്മുടെ നാട്ടിൽ ആദ്യം അവതരിപ്പിച്ചത് എബിനും നിവ്യയുമാണ്.കോട്ടയത്തും,കൊച്ചിയിലും സമീപ ജില്ലകളും ഇവരുടെ കേക്കുകൾക്ക് വൻ സ്വീകാര്യതയാണ്.മറ്റുള്ളവർ ഇതിനായി കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ഇവർ സ്വന്തം എഞ്ചിനീയറിങ് പ്രാഗല്ഭ്യം കൊണ്ട് സ്വയം എല്ലാം ഉണ്ടാക്കിയെടുത്തു.
എബിനും നിവ്യയും ഐ ടി കമ്പനിയിൽ ഉദ്യോഗസ്ഥരായിരുന്നു. കേക്ക് നിർമാണം ആരംഭിച്ചതോടെ ജോലി രാജി വെച്ചു മുഴുവൻ സമയം ഇതിലേക്ക് തിരിഞ്ഞു. ഇവർക്ക് രണ്ട് മക്കളാണ്. മൂന്ന് വയസുകാരൻ ജേക്കബും, ഒരുവയസുകാരൻ ജോർജും. ഇവർ നാലുപേരും ചേർന്നാണ് കേക്ക് നിർമാണം മുതൽ അത് വേദിയിൽ എത്തിക്കുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത്. https://www.instagram.com/maryscafe.co.in/ എന്ന ഇൻസ്റ്റാഗ്രാം പേജിൽ ഇവർ ചെയ്ത കേക്കുകളുടെ ഫോട്ടോകളും വീഡിയോകളും കാണാൻ സാധിക്കും.സാധാരണ പിറന്നാൾ കേക്കുകൾ 500രൂപ മുതൽ ആരംഭിക്കുന്നു. കല്യാണങ്ങൾ തുടങ്ങി വലിയ പരിപാടികൾക്കായുള്ള ഡസർട്ട് ടേബിൾ കേക്കുകൾ 5000രൂപ വരെ ഉള്ളവയും ഉണ്ട്.