സംസ്ഥാന ബജറ്റ് ദുഷ്കരകാലത്തെ സാധ്യമായ ഇടതുപക്ഷ ബദല്‍ നയങ്ങളുടെ മികച്ച മാതൃക ; മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : ദുഷ്കരകാലത്തെ സാധ്യമായ ഇടതുപക്ഷ ബദല്‍ നയങ്ങളുടെ മികച്ച മാതൃകയാണ് ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് മുന്നോട്ടുവെക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്.കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ധനപ്രതിസന്ധി ഉയര്‍ത്തുന്ന വെല്ലുവിളികളെ യാഥാര്‍ഥ്യബോധത്തോടെ അഭിസംബോധന ചെയ്യുകയും ദീര്‍ഘവീക്ഷണത്തോടെ നവീന ആശയങ്ങള്‍ അവതരിപ്പിക്കുകയും കടുത്ത ഞെരുക്കത്തിനിടയിലും ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചയില്ലാതിരിക്കുകയും ചെയ്യുന്നു എന്നതാണ് ഈ ബജറ്റിന്റെ മുഖമുദ്രയെന്നും എംബി രാജേഷ് അഭിപ്രായപ്പെട്ടു.

അന്താരാഷ്‌ട്ര തലത്തില്‍ തന്നെ മികച്ച സ്റ്റാര്‍ട്ട് അപ്പ് അന്തരീഷത്തിനുള്ള അംഗീകാരം കേരളത്തിന് നേടാനാവുകയും സംരംഭങ്ങളിലും നിര്‍മിതോല്‍പന്ന വളര്‍ച്ചയില്‍ കുതിച്ചുചാട്ടമുണ്ടാവുകയും ചെയ്ത അനുകൂല അന്തരീഷത്തെ ഉപയോഗിക്കാനുള്ള ഭാവനാപൂര്‍ണമായ പദ്ധതിയാണ് മേക് ഇന്‍ കേരള. ഇത് കൂടുതല്‍ തൊഴിലവസര സൃഷ്ടിക്ക് സഹായിക്കും.
ഭാവിയുടെ ഊര്‍ജമെന്നറിയപ്പെടുന്ന ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുന്ന രണ്ട് ഹബ്ബുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി, ന്യൂ എനര്‍ജി വ്യവസായ പാര്‍ക്ക്, വൈദ്യുത വാഹന കണ്‍സോര്‍ഷ്യം എന്നിവ പാരിസ്ഥിതികമായ ദീര്‍ഘവീക്ഷണത്തിന്റെ മികച്ച മാതൃകകളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രാഫീന്‍ ഗവേഷണത്തിനുള്ള ഇന്നൊവേഷന്‍ സെന്റര്‍, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുകള്‍, ലൈഫ് സയന്‍സ് പാര്‍ക്കിലെ കോര്‍ സെന്റര്‍ ഓഫ് എക്സലന്‍സ്, അന്താരാഷ്ട്ര ഗവേഷണ സ്‌കോളര്‍ഷിപ്പുകള്‍, ന്യൂട്രാ എന്റര്‍പ്രൈസസ് ഡിവിഷന്‍ എന്നിവ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി കേരളത്തെ മാറ്റാനുള്ള ശ്രമങ്ങളില്‍ ശ്രദ്ധേയമായ ചുവടുവെപ്പുകളാണ്. വിജ്ഞാനത്തെ ഉല്‍പാദനവുമായി ബന്ധിപ്പിക്കാനും അതുവഴി വരുമാനം വര്‍ധിപ്പിക്കാനും ഇത്തരം നൂതന പദ്ധതികള്‍ വഴിതുറക്കും.

Hot Topics

Related Articles