‘ജനഗണമന’ ടീമിന്റെ പുതിയ ചിത്രം ; ആരാധകർക്ക് പിടി തരാതെ നിവിൻ പോളി ചിത്രം  ‘മലയാളി ഫ്രം ഇന്ത്യ’

മൂവി ഡെസ്ക്ക് : നിവിൻ പോളി നായകനായി എത്തുന്ന ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രം ഏത് ജോണറില്‍ ഉള്ളതാണ് എന്ന് ചോദിച്ചാല്‍… മുൻപേ പറയാൻ ഒരു ഉത്തരമേയുള്ളൂ….റിലീസായശേഷമേ അറിയാൻ പറ്റൂ… തിയേറ്ററുകളിലെത്താൻ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ പുതുതായി ഇറങ്ങിയ ടീസർ ചിത്രത്തിന്റേതായി മുൻപിറങ്ങിയതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. സൂപ്പർ ഹിറ്റ് ചിത്രം ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’. മെയ് ഒന്നിന് വേള്‍ഡ് വൈഡ് റിലീസായാണ്ചിത്രം എത്തുന്നത്. ‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, സെന്തില്‍ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഛായാഗ്രഹണം -സുദീപ് ഇളമൻ. സംഗീതം -ജേക്സ് ബിജോയ്. സഹനിർമ്മാതാവ് -ജസ്റ്റിൻ സ്റ്റീഫൻ.ലൈൻ പ്രൊഡ്യൂസർ -സന്തോഷ് കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -നവീൻ തോമസ്, എഡിറ്റർ ആൻഡ് കളറിങ് -ശ്രീജിത്ത് സാരംഗ്, ആർട്ട് ഡയറക്ടർ -അഖില്‍രാജ് ചിറയില്‍. പ്രൊഡക്ഷൻ ഡിസൈനർ -പ്രശാന്ത് മാധവൻ. വസ്ത്രലങ്കാരം -സമീറ സനീഷ്. മേക്കപ്പ് -റോണെക്സ് സേവ്യർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബിന്റോ സ്റ്റീഫൻ. പ്രൊഡക്ഷൻ കണ്‍ട്രോളർ -ഗിരീഷ് കൊടുങ്ങല്ലൂർ സൗണ്ട് ഡിസൈൻ -SYNC സിനിമ. ഫൈനല്‍ മിക്സിങ് -രാജകൃഷ്ണൻ എം ആർ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് -ബബിൻ ബാബു. പ്രൊഡക്ഷൻ ഇൻ ചാർജ് -അഖില്‍ യശോധരൻ. ലൈൻ പ്രൊഡക്ഷൻ -റഹീം പി എം കെ (ദുബായ്). ഡബ്ബിങ് -സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്സ് -ഗോകുല്‍ വിശ്വം. കൊറിയോഗ്രാഫി -വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റർ -ബില്ലാ ജഗൻ. പി ആർ ഓ -മഞ്ജു ഗോപിനാഥ്. ഡിസൈൻ -ഓള്‍ഡ്മങ്ക്സ്, സ്റ്റില്‍സ് -പ്രേംലാല്‍, വിഎഫ്‌എക്സ് -പ്രോമിസ്, വിതരണം -മാജിക് ഫ്രെയിംസ്.

Hot Topics

Related Articles