കോട്ടയം മണിപ്പുഴയിൽ തടി ലോറി നാല് വാഹനങ്ങളിലും കടകളിലും ഇടിച്ച് കയറി അപകടം : ബെൽ മൗണ്ട് സ്കൂളിൻ്റെ കവാടം അടക്കം തകർന്നു

കോട്ടയം : എം സി റോഡിൽ മണിപ്പുഴയിൽ നിയന്ത്രണം നഷ്ടമായ തടി ലോറി നാല് വാഹനങ്ങളിൽ ഇടിച്ച് അപകടം. അപകടത്തിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന നാല് കാറുകൾ തകർന്നു. മണിപ്പുഴ ബെൽ മൗണ്ട് സ്കൂളിൻ്റെ കവാടവും കാറിടിച്ച് തകർന്നിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. ചിങ്ങവനം ഭാഗത്ത് നിന്നും എത്തിയ തടി ലോറി നിയന്ത്രണം നഷ്ടമായി വാഹനങ്ങളിൽ  ഇടിയ്ക്കുകയായിരുന്നു. റോഡരികിൽ നിർത്തിയിട്ട നാല് കാറുകൾ അടക്കം ലോറി ഇടിച്ച് തകർത്തു. അപകടത്തിൽ ബെൽ മൗണ്ട് സ്കൂളിൻ്റെ കവാടവും പൂർണമായും  തകർന്നു. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗത തടസവും ഉണ്ടായി. തടിലോറി ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. 

Hot Topics

Related Articles