ക​​​ത്തോ​​​ലി​​​ക്ക കോൺഗ്ര​​​സ്‌ 106-ാം ജന്മദി​​​നാ​​​ഘോ​​​ഷം; മെയ് 11, 12 തീ​​​യ​​​തി​​​ക​​​ളി​​​ൽ

കുറവിലങ്ങാട്: കത്തോലിക്കാ കോൺഗ്രസ് 106 മത് ജന്മദിന ആഘോഷങ്ങൾ മെയ് 11, 12 തീയതികളിൽ അ​​​രു​​​വി​​​ത്തുറ​​​യി​​​ൽ
ന​​​ട​ക്കും. 11ന് ​​​ഉ​​​ച്ച​​​യ്ക്ക് 1.00 ന് തൃ​​​ശൂ​​​ർ കത്തീഡ്ര​​​ലി​​​ൽ​​ നി​​​ന്നു പ​​​താ​​​കപ്ര​​​യാ​​​ണം ആ​​​രം​​​ഭി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.45ന് ​​കു​​​റ​​​വി​​​ല​​​ങ്ങാ​​​ട്ടു​​നി​​​ന്നു നി​​​ധീ​​രി​​​ക്ക​​​ൽ

മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​രു​​​ടെ ഛായാ​​​ ചി​​​ത്രം
സം​​​വ​​​ഹി​​​ച്ചു​​​കൊ​​​ണ്ടുള്ള പ്ര​​​യാ​​​ണ​​​വും വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​രാ​​​മ​​​പു​​​ര​​​ത്ത് എ​​​ത്തി​​​ച്ചേ​​​രും. തു​​​ട​​​ർ​​​ന്ന്
പാ​​​റേ​​​മ്മാ​​​ക്ക​​​ൽ ഗോ​​​വ​​​ർ​​​ണ​​​ദോ​​​റു​​​ടെ ഛായാ​​​ചി​​​ത്ര​​​വും
ദീ​​​പ​​​ശി​​​ഖ​​​യും കൂ​​​ടി പാ​​​ലാ​​​യി​​​ലൂ​​​ടെ 5.30ന് ​​​അ​​​രു​​​വി​​​ത്തു​​​റ​​​യി​​​ൽ എ​​​ത്തി​​​ച്ചേ​​​രും.​ 6.00​​​ന് ഗ്ലോ​​​ബ​​​ൽ പ്രി​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും. തു​​​ട​​​ർ​​​ന്ന് ​​​വർ​​​ക്കിം​​​ഗ്‌ ക​​​മ്മി​​​റ്റി മീ​​​റ്റിം​​​ഗ് ന​ട​​​ക്കും. 12നു ​
രാ​വി​ലെ 10ന് ​കേ​ന്ദ്ര​സ​ഭാ പ്ര​തി​നി​ധി​ക​ളു​ടെ
സ​മ്മേ​ള​നം. ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ന്‍റെ മു​ൻ​വ​ശ​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി കോ​ള​ജ് പാ​ലം ക​ട​ന്ന് പൂ​ഞ്ഞാ​ർ – പാ​ലാ ഹൈ​വേ​യി​ൽ പ്ര​വേ​ശി​ച്ച് ക​ടു​വാ​മൂ​ഴി, വ​ട​ക്കേ​ക്ക​ര, സെ​ൻ​ട്ര​ൽ ജം​ഗ​ഷ​ൻ വ​ഴി അ​രു​വി​ത്തു​റ പ​ള്ളി
മൈ​താ​നി​യി​ൽ പ്ര​വേ​ശി​ക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തു​ട​ർ​ന്ന് അ​രു​വി​ത്തു​റ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ
പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പാ​​​ലാ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് ലെ​​​ഗേ​​​റ്റ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും, മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ, മാ​​​ർ ജോ​​​ൺ നെ​​​ല്ലി​​​ക്കു​​​ന്നേ​​​ൽ, മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ എ​​​ന്നി​​​വ​​​ർ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കും.പാ​​​ലാ രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നുവ​​​ൽ നി​​​ധീ​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

Hot Topics

Related Articles