സിഡിറ്റില്‍ ഓഫ് ലൈന്‍ ഓണ്‍ലൈന്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ തിരുവല്ലം മെയിന്‍ കേന്ദ്രത്തില്‍ ഓഫ്ലൈന്‍ / ഓണ്‍ലൈന്‍ രീതിയില്‍ നടത്തുന്ന വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇന്‍ മോഷന്‍ ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റല്‍ അനിമേഷന്‍:- ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍:- ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ്:- ദൈര്‍ഘ്യം ആറ് മാസം.

Advertisements

വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രഫി:- ദൈര്‍ഘ്യം മൂന്ന് മാസം, വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്:- ദൈര്‍ഘ്യം മൂന്ന് മാസം, വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി:- ദൈര്‍ഘ്യം അഞ്ച് ആഴ്ച, വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദൃശ്യമാധ്യമ രംഗത്ത് ഏറെ ജോലി സാധ്യതയുളള കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം എട്ട്. താത്പര്യമുലളളവര്‍ സി-ഡിറ്റ്് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക.ഫോണ്‍ : 8547720167, 6238941788, 0471 2721917. വെബ് സൈറ്റ് : https://mediastudies.cdit.org/

Hot Topics

Related Articles