കോട്ടയം നഗരമധ്യത്തിൽ ചാലുകുന്ന് അറുത്തൂട്ടി ഭാഗത്തു നിന്നും സ്‌കൂട്ടർ മോഷ്ടിച്ചു; മണിക്കൂറുകൾക്കം യുവാവ് പിടിയിൽ

കോട്ടയം: നഗരമധ്യത്തിൽ ചാലുകുന്ന് അറുത്തൂട്ടി ഭാഗത്തു നിന്നും സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. മോഷണം നടന്ന് മണിക്കൂറുകൾക്കകം എറണാകുളത്തു നിന്നാണ് പ്രതിയെ വെസ്റ്റ് പൊലീസ് പിടികൂടിയത്. പൊലീസിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ട് തിരിച്ചറിഞ്ഞാണ് പ്രതിയെ പൊക്കിയത്. കൊടുങ്ങല്ലൂർ മുപ്പത്തടം പറക്കാട്ട്പറമ്പിൽ വീട്ടിൽ ഷിയാസി (സെൽവം -31)നെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ്് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നു മണിയോടെ ചാലുകുന്ന് അറുത്തൂട്ടി ഭാഗത്തെ സ്ഥാപനത്തിനു മുന്നിൽ നിന്നാണ് ഷിയാസ് സ്‌കൂട്ടർ മോഷ്ടിച്ചത്. ജില്ലാ പൊലീസ് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ക്യാമറകളിൽ ഇയാളുടെ വീഡിയോ പതിഞ്ഞിരുന്നു. ഇതേ തുടർന്നു, പൊലീസ് സംഘം നടത്തിയ പരിശോധനയിൽ പ്രതി എറണാകുളം ഭാഗത്തേയ്ക്കു സ്‌കൂട്ടറിൽ പോകുന്നതായി കണ്ടെത്തി. തുടർന്നു വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളം ഭാഗത്ത് അന്വേഷണം നടത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നാണ് പ്രതി എറണാകുളം ഭാഗത്തുണ്ടെന്നു കണ്ടെത്തിയ പൊലീസ് സംഘം ഇവിടെ എത്തിയത്. ഇവിടെ നിന്നും ഇയാളെ പിടികൂടി. സ്‌കൂട്ടറും കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച സംഭവ സ്ഥലത്ത് എത്തിച്ച് പ്രതിയെ തെളിവെടുപ്പ് നടത്തും. തുടർന്നു, കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Hot Topics

Related Articles