കോട്ടയം : കേരളത്തിലെ പ്രബല ദളിത് മുന്നേറ്റ പ്രസ്‌ഥാനമായ ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) യുടെ പന്ത്രണ്ടാം സ്‌ഥാപക വാർഷികദിന പരിപാടികൾ സെപ്റ്റംബർ 7,8 തീയതികളിൽ സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ അറിയിച്ചു.
സെപ്റ്റംബർ 07 ന് സംസ്‌ഥാന വ്യാപകമായി പതാകദിനം ആചരിക്കും. രാവിലെ 9:00 ന് സംസ്‌ഥാന ആസ്‌ഥാന മന്ദിരമായ കോട്ടയം വാഴൂർ നെടുമാവ് അംബേദ്കർ ഭവനിൽ സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് പതാക ഉയർത്തും. നവോത്ഥാന നായകരുടെ ഛായാചിത്രത്തിൽ സംസ്‌ഥാന നേതാക്കൾ പുഷ്‌പ്പാർചന നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെപ്റ്റംബർ 08 ന് രാവിലെ 10:00 ന് ഗാന്ധി സ്‌ക്വയറിൽ നിന്ന് പ്രകടനം ആരംഭിക്കും.
തുടർന്ന് 11:00 ന് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മാമൻമാപ്പിള ഹാളിൽ സ്‌ഥാപക ദിന സമ്മേളനം നടത്തും. വടകര എം എൽ എ കെ കെ രമ ഉദ്ഘാടനം ചെയ്യും. സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് അധ്യക്ഷത വഹിക്കും.
ജോസ് കെ മാണി എം പി, എം എൽ എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ചലച്ചിത്ര സംവിധായകൻ അരുൺ രാജ്, നടൻ പാഷാണം ഷാജി, സി എസ് ഡി എസ് ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ ജെയിംസ്, തുടങ്ങിയവർ പ്രസംഗിക്കും.
ഡോ വിനിൽ പോൾ പഠന ക്ലാസ്സ് നയിക്കും.
ആദ്യകാല പ്രവർത്തകരെ ആദരിക്കുകയും വിദ്യാഭ്യാസ അവാർഡ് ദാനം നടത്തുകയും ചെയ്യും.