ചങ്ങനാശേരിയിൽ എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട; കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ; ഒന്നേകാൽ കിലോ കഞ്ചാവും പിടിച്ചെടുത്തു; പിടിയിലായത് തിരുവല്ല, പായിപ്പാട് സ്വദേശികൾ

ചങ്ങനാശേരി: കാറിൽകടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി നാല് പേരെ എക്‌സൈസ് സംഘം പിടികൂടി. ഒന്നേകാൽ കിലോ കഞ്ചാവും ഇവരിൽ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തു. തിരുവല്ല കുറ്റപ്പുഴ ബെഥേൽപ്പടി കരയിൽ
പ്ലാമൂട്ടിൽ വീട്ടിൽ പി ബി ജോമോൻ, പായിപ്പാട് അമ്പിളി വിലാസം വീട്ടിൽ കെ.സന്തോഷ് കുമാർ, തിരുവല്ല കുറ്റപ്പുഴ കിഴക്കൻമുത്തൂർ പുതുപറമ്പിൽ മനു,
തിരുവല്ല കുറ്റപ്പുഴ കിഴക്കൻമുത്തൂർ പയ്യപ്ലാട്ട് തോമസ് ജോസഫ് എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

തെങ്ങണാ കരിക്കണ്ടം ഭാഗത്ത് റോഡിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഈ സമയം ചുവന്ന മാരുതി സ്വിഫ്റ്റ് കാറിൽ കഞ്ചാവുമായി യുവാക്കളുടെ സംഘം എത്തുന്നതായി എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു എക്‌സൈസ് സംഘം കാർ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ സി പി പ്രവീണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. റെയ്ഡിൽ എഇഐ (ജി) സജീവ് എം ജോൺ,
പ്രിവന്റിവ് ഓഫീസർ പി എസ് ശ്രീകുമാർ, സി ഇ ഒ മാരായ വിനോദ് കുമാർ, രതീഷ് കെ നാണു, അനീഷ് രാജ്, ടി സന്തോഷ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles