ചകിണിയാന്തടം – കല്ലോലിക്കൽ ഭാഗം കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു

പാലാ : മൂന്നിലവ്  പഞ്ചായത്തിലെ  പതിനൊന്നാം വാർഡിൽപ്പെട്ട രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് കല്ലോലിക്കൽ ഭാഗം. ഇവിടെയുള്ള നിരവധി കുടുംബങ്ങൾക്ക് നിലവിലുള്ള ചകണിയാന്തടം കുടിവെള്ള പദ്ധതിയുടെ പ്രയോജനം പ്രദേശത്തെ ഉയര കൂടുതൽ മൂലം ലഭിച്ചിരുന്നില്ല.

Advertisements

 ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനും നിലവിലുള്ള ചകിണിയാന്തടം പദ്ധതിയിലെ പ്രഷറിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കായി വിഭാവനം ചെയ്തു പൂർത്തിയാക്കിയ പദ്ധതിയാണ് ഇത്.  പദ്ധതിയുടെ ടാങ്ക് നിർമ്മിക്കുന്നതിനുള്ള സ്ഥലം സൗജന്യമായി നൽകിയത് .മാത്യു തോമസ് കല്ലോലിക്കൽ അവർകളാണ്. ടാങ്ക് പണിയുന്നതിന് ആവശ്യമായ 5 ലക്ഷം രൂപ അനുവദിച്ചത് കളത്തക്കടവ് ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയിരുന്ന  സൗമ്യ ബിജുവാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ചകിണിയാം തടത്തെ നിലവിലുള്ള കിണർ പോരാതെ വന്ന സാഹചര്യത്തിൽ വലിയ കുളം നിർമ്മിക്കുന്നതിന് സ്ഥലം സൗജന്യമായി നൽകി സഹായിച്ചത് ഈരാറ്റുപേട്ട ചെറിയവല്ലത്ത്  തമ്പി ഹാജി അവർകൾ ആണ്.അവിടെ 8 ലക്ഷം രൂപ പഞ്ചായത്തിൽ നിന്നും ചിലവഴിച്ചു പന്ത്രണ്ടാം വാർഡിൽ മീനച്ചിൽ ആറിന് സമീപംകുളം നിർമ്മിക്കുകയുണ്ടായി.

 തുടർന്ന് പദ്ധതി കുറച്ചുനാളുകൾ മുടങ്ങിക്കിടന്ന സാഹചര്യത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട് വന്ന ജനപ്രതിനിധികളിൽ 12 -ആം വാർഡ് മെമ്പർ ശ്രീ.അജിത്ത് ജോർജിന്റെയും, 11-ന്നാം വാർഡ് മെമ്പർ ചാർലി ഐസക്, കളത്തുക്കടവ്  ഡിവിഷൻ മെമ്പർ  ജെറ്റോ  ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പദ്ധതി പൂർത്തീകരിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി പദ്ധതി രൂപീകരിക്കുകയും 8 ലക്ഷം  രൂപ ചിലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യം ആക്കിയത്. ആകെ 26 ലക്ഷം രൂപയോളം ചിലവഴിച്ച പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്.

 കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി ഉണ്ടായ പ്രളയത്തിൽ ചകണിയാന്തടം കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും മോട്ടോറും പാനൽ ബോർഡും തകരാറിൽ ആകുകയും ചെയ്ത സാഹചര്യത്തിൽ പുതിയ പമ്പ് ഹൗസ് നിർമ്മിക്കുന്നതിനായി ബഹുമാന്യനായ ജോസ് കെ മാണി എംപി അദ്ദേഹത്തിന്റെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 5 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി 

 ഈ പദ്ധതി യാഥാർത്ഥ്യമായതോടെ നിരവധി ജനങ്ങൾക്ക് കുടിവെള്ളം എന്ന സ്വപ്നമാണ് യാഥാർത്ഥ്യമായത്.11,12 വാർഡുകളിൽ ആയി 65 വീടുകളിൽ കുടിവെള്ളം എത്തിക്കുന്ന ഈ പദ്ധതി നാടിന് ഒരു നേട്ടം തന്നെയാണ്.

 ഈ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഈ വരുന്ന മാർച്ച് 10 -ആം തീയതി 3  ന് ചകിണിയാന്തടത്തു സിബി പ്ലാതോട്ടത്തിന്റെ ഭവനാങ്കണത്തിൽ  വച്ച് ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യുന്നു…..

 മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എൽ ജോസഫ് അധ്യക്ഷത വഹിക്കുന്ന  ചടങ്ങിൽ  ബ്ലോക്ക്  ഗ്രാമപഞ്ചായത്ത് മെമ്പർമാർ,വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക നേതാക്കളും ഗുണഭോക്താക്കളും സംബന്ധിക്കുന്നു.

 കഴിഞ്ഞ 7 വർഷമായി ചകിണിയാന്തടത്ത്  പ്രവർത്തിക്കുന്ന ചകണിയാതടം കുടിവെള്ള പദ്ധതിക്ക് ഒരു മുതൽക്കൂട്ടാണ് ഇപ്പോൾ പൂർത്തിയായ കല്ലോലിക്കൽ ഭാഗം കുടിവെള്ള പദ്ധതി.2020-ൽ പാലാ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അവാർഡ് ലഭിച്ച കുടിവെള്ള പദ്ധതിയാണ് ചകിണിയാതടം കുടിവെള്ള പദ്ധതി.

 പദ്ധതിയുടെ നടത്തിപ്പ് പൂർണമായും ഗുണഭോകൃത കമ്മിറ്റി മുഖാന്തരമാണ്. കൺവീനർ എം.എം ജോസഫ് മൂക്കൻതോട്ടം,ചെയർമാൻജോയ് ജോർജ് കരിക്കൂട്ടം, ട്രഷറർ എം റ്റി.മാത്യു മേനപ്പാട്ടുപാടിക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 

Hot Topics

Related Articles