കേരള വിദ്യാഭ്യാസ മേഖലയുടെ അടിത്തറ വിശുദ്ധ ചാവറയച്ചന്റെ പള്ളിയോടൊപ്പം പള്ളിക്കുടം എന്ന ആശയം: ഉമ്മൻ ചാണ്ടി

മാന്നാനം: കേരള വിദ്യാഭ്യാസ മേഖലയുടെ അടിത്തറ വിശുദ്ധ ചാവറയച്ചന്റെ പള്ളിയോടൊപ്പം പള്ളിക്കുടം എന്ന ആശയമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മാന്നാനത്ത് നവീകരിച്ച ആശ്രയ ദേവാവലയത്തിൽ എത്തി വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ പ്രാർത്ഥിച്ച് പുഷ്പാർച്ച നടത്തുകയായിരുന്നു ഉമ്മൻചാണ്ടി. വിശുദ്ധ ചാവറയച്ചൻ കേരള സമൂഹത്തിൽ കൊണ്ടു വന്ന സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസ നവോദ്ധാനം കേരള ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ പള്ളിയോടൊപ്പം പള്ളിക്കുടം എന്ന ആശയം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അടിത്തറയായെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു.

Advertisements

നവംബർ 23 ന് വിശുദ്ധ ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ വാർഷികാഘോഷവും നവീകരിച്ച ആശ്രമ ദേവാലയത്തിന്റെ പുനർകൂദാശയിലും പങ്കെടുക്കുവാൻ അസൗകര്യം ഉള്ളതിനാലാണ് ഞായറാഴ്ച രാവിലെ ഉമ്മൻചാണ്ടി ദേവാലയത്തിൽ എത്തിയത്. സി.എ.ഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻഷ്യാൽ ഫാ.സെബാസ്റ്റ്യൻ ചാവത്തറ സി.എം.ഐ, പ്രിയോർ ഫാ.മാത്യൂസ് ചക്കാല, ഫാ.തോമസ് കല്ലുകുളം, ഫാ.മാത്യൂസ് പോളച്ചിറ, ഫാ.ജെയിംസ് മുല്ലശേരി എന്നിവർ ചേർന്നാണ് ഉമ്മൻചാണ്ടിയെ സ്വീകരിച്ചത്.

Hot Topics

Related Articles