അഞ്ചു കോടിയുടെ പൂജാബമ്പർ നറക്കെടുത്തു; ആ ഭാഗ്യവാൻ തിരുവനന്തപുരത്ത്; ഭാഗ്യവാനെ തേടി കേരളം

തിരുവന്തപുരം: അഞ്ചു കോടി രൂപ വില വരുന്ന പൂജാ ബമ്പർ ലോട്ടറി നറക്കെടുത്തു. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി തന്നെയാണ് ആ ഭാഗ്യവാനെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

ആർ.എ 591801 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മുൻവർഷങ്ങളിലേതിലും കൂടുതൽ ടിക്കറ്റാണ് ഇത്തവണ പൂജാ ബമ്പർ നറുക്കെടുപ്പിൽ വിറ്റുപോയത്. കഴിഞ്ഞ വർഷം 30 ലക്ഷം വിറ്റപ്പോൾ ഇത്തവണ അത് 37 ലക്ഷമായി റെക്കാഡ് എണ്ണത്തിലെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരാണ് ഇത്തവണത്തെ ഭാഗ്യശാലിയെന്ന് വരും മണിക്കൂറുകളിൽ അറിയാം. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ അഞ്ചുപേർക്കാണ്. സമ്മാനാർഹമായ ടിക്കറ്റുകൾ എൻഎ 201245, വിഎ 519552, ആർഎ 165894, ടിഎച്ച് 145968,ആർഐ 277674 എന്നിവയാണ്. ക്രിസ്തുമസ്-നവവത്സര ബമ്പറുകൾ 24 ലക്ഷമെണ്ണം അച്ചടിച്ചു. ആവശ്യമെങ്കിൽ ഇനിയും അച്ചടിക്കാനാണ് ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം. ടിക്കറ്റ് നിരക്ക് 300 രൂപയാണ്. 12 കോടിയാണ് ഒന്നാം സമ്മാനം.

Hot Topics

Related Articles