എൽഎസ്ഡിയും ആംഫിറ്റാമിനും മിഠായിയിൽ ഒളിപ്പിച്ചു കടത്തി; തിരുവനന്തപുരത്ത് വൻ ലഹരി മരുന്ന് വേട്ടയുമായി എക്‌സൈസ്; പിടിയിലായത് ലക്ഷങ്ങൾ വിലവരുന്ന ലഹരി മരുന്നുകൾ

തിരുവനന്തപുരം: മിഠായിയുടെ രൂപത്തിൽ വീര്യം കൂടിയ ലഹരിമരുന്നുകൾ ഒളിപ്പിച്ചു കടത്തിയ സംഘത്തെ എക്‌സൈസ് പിടികൂടി. തല സ്ഥാനത്ത് വൻ ലഹരി മരുന്ന് വേട്ടയാണ് എക്‌സൈസ് സംഘം നടത്തിയത്. വീര്യം കൂടിയ ലഹരി മരുന്ന് ആംപ്യൂളുകളും, എം.ഡി.എം.എയും അടക്കമുള്ളവയാണ് പിടിച്ചെടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് എത്തിയ പാഴ്സലിൽ നിന്നാണ് മാരക മയക്കുമരുന്നുകളായ ആംഫിറ്റാമിനും എൽ എസ് ഡിയും പിടിച്ചെടുത്ത്.

Advertisements

ച്യൂയിംഗത്തിലും മിഠായിയിലും ഒളിപ്പിച്ചാണ് ലഹരിവസ്തുക്കൾ കടത്തിയത്. ലഹരിമരുന്ന് ഒളിപ്പിച്ച ച്യൂയിംഗമുകളും മിഠായികളും അടക്കം ചെയ്ത സമ്മാനപ്പൊതികൾ ബംഗളൂരുവിൽ നിന്ന് കൊറിയർ വഴി എത്തിയെന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴ്‌നാട്ടിലും എൻ സി ബി ലഹരിമരുന്ന് വേട്ട ശക്തമാക്കി. 200 കിലോ കഞ്ചാവാണ് ഈറോഡിൽനിന്ന് പിടിച്ചെടുത്തത്. നാലുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പരിശോധനകൾ തുടരുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

Hot Topics

Related Articles