കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ കണ്ടെടുത്തു; രാത്രി പരിശോധനയിൽ സെല്ലിന്റെ ഭിത്തിയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്,സമിതി പരിശോധന പൂർത്തിയായതിന് പിന്നാലെയാണ് പിടികൂടൽ; സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നു

കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു. ജയിലിന്റെ സുരക്ഷയെക്കുറിച്ചുള്ള സംശയങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് പുതിയ കണ്ടെത്തൽ.ഇ ഡിവിഷനിലെ 12-ാം നമ്പർ സെല്ലിൻ്റെ ഭിത്തിയിൽ ഒളിപ്പിച്ച നിലയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഇന്നലെ രാത്രി ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.

Advertisements

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാടലിന് പിന്നാലെ സർക്കാർ രൂപീകരിച്ച അന്വേഷണ സമിതി കഴിഞ്ഞ ദിവസം ജയിലിലെത്തി പരിശോധന നടത്തി മടങ്ങിയിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും മൊബൈൽ പിടികൂടിയത്.ഇതിനുമുമ്പും ജയിലിനുള്ളിൽ നിന്ന് പല തവണ മൊബൈൽ ഫോണുകൾ കണ്ടെത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാഴ്ച മുൻപും മൂന്നു മൊബൈലുകൾ, ചാർജറുകൾ, ഇയർഫോണുകൾ എന്നിവ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ജയിലിലെ മൊത്തത്തിലുള്ള സുരക്ഷാ സംവിധാനം പുനഃപരിശോധിക്കേണ്ട സാഹചര്യമുണ്ടെന്ന് അന്വേഷണ സമിതിയുടെ അധ്യക്ഷൻ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ വ്യക്തമാക്കിയിരുന്നു.

സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles