ചെമ്മനാകരി എളവാട്ടില്ലം ശ്രീ ഭദ്രകാളി ക്ഷേത്രോത്സവത്തിന് തുടക്കമായി

വൈക്കം: ചെമ്മനാകരി എളവാട്ടില്ലം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ഉത്സവത്തിന് ഇന്ന് തുടക്കമായി. ക്ഷേത്രം
തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ മോനാട്ടുമന ഗോവിന്ദൻ നമ്പൂതിരിയുടേയും മേൽശാന്തി സി സി ചന്ദ്രൻ കരുമാഞ്ചേരിയുടേയും മുഖ്യ കാർമ്മികത്വത്തിലാണ് ഉത്സവാഘോഷം നടക്കുക. ഇന്നും നാളെയും മറ്റന്നാളുമായി (10,11 12)നടക്കുന്ന ഉത്സവത്തിൽ ക്ഷേത്ര പൂജകളെക്കൂടാതെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികളായ പത്മനാഭൻ കാരത്തറ,
കെ സുരേഷ്കുമാർ, എൻ മണിയൻ അഴിക്കകത്ത് എന്നിവർ അറിയിച്ചു.

Hot Topics

Related Articles