തലക്കനത്തിൽ ചെന്നൈ ! ഐ പി എൽ കിരീടം ചെന്നൈയ്ക്ക്: തലയാട്ടം തകർത്തു

യുഎഇ : ധോണിയുടെ തകർപ്പൻ പ്രകടനത്തിൽ കൊൽക്കത്ത തവിടുപൊടി. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ പടുത്തുയർത്തിയ ടോട്ടൽ മറികടക്കാനാവാതെ കൊൽക്കത്തയുടെ കുട്ടികൾ പത്തി മടക്കി. തലയ്ക്കും കുട്ടികൾക്കും അഞ്ചാം കിരീടം സ്വന്തം.

Advertisements

ചെന്നൈ ഉയർത്തിയ 192 റണ്ണിൻ്റെ വിജയ ലക്ഷ്യം 164 ൽ ഓൾ ഔട്ട് ആയതോടെ കൊൽക്കത്ത മുട്ടുമടക്കി. ഇതോടെ ധോണിയുടെ 5 ഐപിഎൽ വിജയമായി മാറി യുഎഇയിലെ ടൂർണമെൻ്റ്. മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടായിട്ടുപോലും 28 റൺ അകലെ ബാറ്റ് താഴ്ത്താൻ ആയിരുന്നു കൊൽക്കത്തയുടെ വിധി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെന്നൈയ്ക്ക് വേണ്ടി ഡുപ്പളിസ് 86 ഇം ഗേദ് വാഗ് 32 ഉം , ഉത്തപ്പ 31 ഉം , മോയിൻ അലി 37 ഉം റൺ നേടി. കൊൽക്കത്തയ്ക്ക് വേണ്ടി നരേൻ രണ്ടും , ശിവം മാവി ഒരു വിക്കറ്റും നേടി. കൊൽക്കത്തയ്ക്കായി ശുഭമാൻ ഗിൽ 51 ഉം , അയ്യർ 50 റണ്ണും നേടി. മറ്റാർക്കും കാര്യമായ സംഭാവന ഒന്നും നൽകാൻ സാധിച്ചില്ല. ചെന്നൈയ്ക്കായി ഷാർ ദുൽ താക്കൂർ മൂന്നും , ജഡേജയും ,ഹെയ്സൽ വുഡും രണ്ടു വിക്കറ്റ് വീതവും നേടി.

Hot Topics

Related Articles