ചെന്തിട്ട ദേവീക്ഷേത്രത്തില്‍ വൻ തീപിടുത്തം; മേൽക്കൂര പൂർണമായും കത്തിനശിച്ചു

തിരുവനന്തപുരം: ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തില്‍ തീപിടിത്തം. ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപിടുത്തത്തിന് പിന്നാലെ അഗ്നിശമന സേനാംഗങ്ങളെത്തി തീ അണച്ചു. ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്താത്തതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് കൗണ്‍സിലറും ക്ഷേത്രം ഭാരവാഹികളും ആരോപിച്ചു.

Hot Topics

Related Articles