കൊല്ലത്ത് വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകന് സസ്പെൻഷൻ

കൊല്ലം:അഞ്ചാലുംമൂട് സ്കൂളിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കായിക അധ്യാപകൻ മുഹമ്മദ് റാഫിയെ സസ്പെന്റ് ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടേതാണ് നടപടി.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയെയും അന്വേഷണത്തിന്റെ ഭാഗമായി സ്കൂളിൽ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്.അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അഞ്ചാലുംമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബി.എൻ.എസ്. 114-ഉം ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകളുമാണ് ചുമത്തിയത്.ശിശുക്ഷേമ സമിതിയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles