ഇടുക്കി:വീട്ടിൽ പ്രസവമെടുത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു. മണിയാറൻകുടിയിലെ പാസ്‌റ്റർ ജോൺസന്റെയും ഭാര്യ ബിജിയുടെയും കുഞ്ഞാണ് മരിച്ചത്.വിശ്വാസത്തിന്റെ പേരിൽ ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ പ്രസവം നടത്തുകയായിരുന്നു കുടുംബം. പ്രസവത്തിന് പിന്നാലെ കുഞ്ഞ് ജീവൻ നിലനിർത്താനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.സംഭവത്തെ തുടർന്ന് പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഇടപെട്ട് അമ്മയെ സുരക്ഷിതമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisements