രണ്ട് മുതൽ അഞ്ച് വയസു വരെയുള്ള കുട്ടികളുടെ അധ്യാപകർക്കായി സൗജന്യ ഇൻ്ററാക്ടീവ് വര്‍ക്ക്‌ഷോപ്പുമായി പ്രയത്ന

കൊച്ചി : രണ്ട് മുതൽ അഞ്ച് വയസു വരെയുള്ള കുട്ടികളുടെ അധ്യാപകർക്കായി പ്രത്യേക ഇൻ്ററാക്ടീവ് വര്‍ക്ക്‌ഷോപ്പുമായി പ്രയത്ന സെൻ്റർ ഫോർ ചൈൽഡ് ഡെവലപ്‌മെൻ്റ്. പ്രാക്ടിക്കൽ സെഷനുകളുടെയും ക്ലാസുകളുടെയും സഹായത്തോടെ അധ്യാപകരിലെ നൈപുണ്യം വർധിപ്പിക്കുകയും അതുവഴി കുട്ടികളുടെ സമഗ്ര വികസനവും  ലക്ഷ്യമിട്ടാണ് മെയ് 25ന് രാവിലെ 9.30 മുതൽ വൈകിട്ട് നാല് വരെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

Advertisements

മധ്യവേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളുടെ    വിവിധതരം ആവശ്യങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിനായി അധ്യാപകരെ സജ്ജരാക്കുക എന്നതാണ് ഉദ്ദേശ്യം. പ്രത്യേകം രൂപകൽപ്പന ചെയ്ത സെഷനുകളിൽ പങ്കെടുക്കുന്നത് വഴി കുട്ടികളിലെ വിവിധ വളർച്ചാ പോരായ്മകളും പഠന വൈകല്യങ്ങളും നേരത്തെ തിരിച്ചറിയാനും അക്കാര്യം മാതാപിതാക്കളെയും ആരോഗ്യ മാനസിക വിദഗ്ധരെ അറിയിക്കാനും പ്രാപ്തരാക്കും. ഏറ്റവും നല്ല രീതിയിലുള്ള ബിഹേവിയർ മാനേജ്മെൻ്റ്, ക്ലാസ്റൂം മാനേജ്മെൻ്റ് എന്നിവക്ക് വേണ്ട പരിജ്ഞാനവും നൽകും. ക്ലാസ് മുറികളിലെ ഭാഷാ വൈദഗ്ധ്യം ഉയർത്താനുള്ള പ്രവർത്തനങ്ങൾ, പ്രീ റൈറ്റിംഗ്, പ്രീഅക്കാഡമിക് സ്കിൽ ഡെവലപ്മെൻ്റ്  എന്നിവയിലും വൈദഗ്ധ്യം നൽകും. സംശയ നിവാരണത്തിനായി വിദഗ്ധർ നയിക്കുന്ന ചോദ്യോത്തര സെഷനും ഒരുക്കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടികളിലെ പഠന വൈകല്യങ്ങളും വളർച്ചാ പോരായ്മകൾക്കും ഫലപ്രദമായ ചികിത്സ നൽകുന്ന പ്രശസ്ത  സ്ഥാപനമാണ് പ്രയത്ന സെൻ്റർ ഫോർ ചൈൽഡ് ഡെവലപ്‌മെൻ്റ്. പ്രയത്നയുടെ കൊച്ചി സെൻ്ററിൽ നടക്കുന്ന ശിൽപശാലയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരമുള്ളത്. താൽപര്യമുള്ളവർക്ക് എത്രയും വേഗം 9037563528 എന്ന നമ്പരിലോ [email protected] എന്ന ഇ-മെയ്ൽ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.