രണ്ടു വയസിൽ താഴെയുള്ള കുട്ടികളെ മാതാപിതാക്കളുടെ ഒപ്പം ഉറക്കരുത്; കാരണം വ്യക്തമാക്കി പഠനം

ന്യൂഡെൽഹി: രണ്ട് വയസിന് താഴെയുള്ള ഒരു കുട്ടിയും മുതിർന്നവർക്കൊപ്പം ഒരേ കിടക്കയിൽ ഉറങ്ങരുതെന്ന് ഒരു പഠനം തെളിയിച്ചിട്ടുണ്ട്.
എന്നിരുന്നാലും, മാതാപിതാക്കൾ ഇതിനോട് യോജിക്കുന്നില്ല. അതേസമയം, അവരുടെ സ്വകാര്യത ആസ്വദിക്കാനും മെച്ചപ്പെട്ട ഉറക്കത്തോടെ കുട്ടികളുടെ വികാസത്തിനുമായി മാതാപിതാക്കൾ അവരെ പ്രത്യേക കട്ടിലുകളിൽ കിടത്തണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പ്രാരംഭ ഘട്ടത്തിൽ തന്നെ കുട്ടികളിൽ സ്വാതന്ത്ര്യബോധം വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്. നവജാതശിശുവിന്റെ വളർചയുടെ 70 ശതമാനവും അവർ ഉറങ്ങുമ്പോഴാണ് സംഭവിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. അതിനാൽ അവർക്ക് പ്രത്യേകമായി ഒരു നല്ല കിടക്കയും കട്ടിലും വളരെ പ്രധാനമാണ്.

Advertisements

ഇതും കൂടി അറിയുക:

  1. ലോകമെമ്പാടുമുള്ള ഡോക്ടർമാർ പറയുന്നത് കുട്ടികളുടെ നട്ടെല്ലിന്റെ വികാസത്തിന് അവർ ഉറച്ച പ്രതലത്തിൽ ഉറങ്ങണം എന്നാണ്.
  2. ശുചിത്വം: നവജാതശിശുവിൽ നിന്ന് അകറ്റിനിർത്തേണ്ട പലതരം രോഗാണുക്കളോ അണുബാധകളോ പകരുന്നതിന് മാതാപിതാക്കൾ ഉപയോഗിക്കുന്ന കിടക്ക കാരണമായേക്കാം.
  3. സൗകര്യപ്രദവും സുരക്ഷിതവും: കുഞ്ഞുങ്ങളെ കട്ടിലിനരികിൽ പ്രത്യേക കട്ടിലിൽ കിടത്തുന്നത് മാതാവിന് ആശ്വാസവും സൗകര്യവും നൽകുന്നു. ഇത് വളരെ സുരക്ഷിതവും പെട്ടെന്നുള്ള ശിശുമരണത്തിൽ (Sudden infant death syndrome – SIDS) നിന്ന് തടയുകയും ചെയ്യുന്നു. കാരണങ്ങൾ അജ്ഞാതമായ കുഞ്ഞുങ്ങളിൽ ഉറക്കത്തിൽ സംഭവിക്കുന്ന മരണമാണ് സഡൻ ഇൻഫന്റ് ഡെത് സിൻഡ്രോം എന്നത്.
  4. പ്രത്യേക മെത്ത: ഒരു നവജാതശിശുവിന് ശരിയായ ഉറപ്പുള്ള കിടക്ക ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്, അത് കെമികൽ രഹിതവും പ്രകൃതിദത്തമായ വസ്തുക്കളാൽ നിർമിച്ചതുമായിരിക്കാൻ ശ്രദ്ധിക്കുക.
  5. കുഞ്ഞുങ്ങളെ അവരുടെ കട്ടിലിൽ കിടത്തി ശീലമാക്കുന്നത് നല്ലതാണ്, ഇത് അവർക്ക് ശക്തമായ സന്ധികൾ ഉണ്ടാക്കുകയും മാതാപിതാക്കളുടെ സഹായമില്ലാതെ നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യുന്നു.

Hot Topics

Related Articles