മൂലവട്ടം : 75 ആമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു മൂലവട്ടം അമൃത ഹൈസ്കൂളിൽ കുട്ടികൾ ചെയ്തെടുത്ത ശില്പ മാതൃകയിലുള്ള കൊടിമരത്തിൽ ഹെഡ്മിസ്ട്രെസ്സ് രാജശ്രീ എം കെ പതാക ഉയർത്തി. പി റ്റി എ പ്രസിഡന്റ് കൗൺസിലർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യദിന റാലി സ്കൂളിൽ നിന്ന് കടുവാക്കുളം വരെ അതിഗംഭിരമായി നടന്നു.
പൂർവ്വ വിദ്യാർത്ഥികൾ വഴി മദ്ധ്യേ കുടിവെള്ളം വിതരണം ചെയ്തു ഗാന്ധിയും നെഹ്‌റുവും കസ്തുർബഗാന്ധിയും ഭാരതാംമ്പയും പഴശിരാജയും ഇന്ദിര ഗാന്ധിയും മീരഭായിയും റാണി ലക്ഷ്മി ബായും ആയി ചടങ്ങിന് അരങ്ങ് തീർത്തു ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ പരമ്പരാഗത വേഷങ്ങൾ അണിഞ്ഞും മോഹിനിയാട്ടം, കർഷക വേഷങ്ങൾ അണിഞ്ഞും പരിപാടിക്ക് മാറ്റു കൂട്ടി റാലിക്ക് ശേഷം 75 പട്ടങ്ങൾ കുട്ടികൾ പറത്തുകയുണ്ടായി പരിപാടികൾക്ക് അധ്യാപകരും പി റ്റി എ പ്രതിനിധികളും നേതൃത്വം കൊടുത്തു.