കുട്ടികളെ വരവേൽക്കാൻ സ്‌കൂൾമുറ്റമൊരുക്കി ജില്ലാ പൊലീസ്: സേവനത്തിന്റെ വ്യത്യസ്ത മുഖമായി പത്തനംതിട്ടയിലെ കാക്കിക്കൂട്ടുകാർ

പത്തനംതിട്ട : കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും വിദ്യാഭ്യാസമേഖല മുക്തമാകുന്നതിന്റെ തുടക്കമായി കോളേജുകൾക്ക് പിന്നാലെ നവംബർ ഒന്നിന് സ്‌കുളുകളും തുറക്കുമ്പോൾ, കുട്ടികളെ സ്വീകരിക്കാൻ തക്കവിധം പള്ളിക്കൂടങ്ങൾ സുന്ദരമാക്കുകയാണ് ജില്ലയിലെ പൊലീസുകാർ. ഗാന്ധിജയന്തി ദിനത്തിൽ തുടക്കമിട്ട സ്‌കൂൾ ശുചീകരണ നവീകരണ പ്രവർത്തനങ്ങൾ ഇന്നും ജില്ലയിൽ തുടരാൻ കഴിഞ്ഞ സംതൃപ്തിയിലാണ് ജില്ലയിലെ പൊലീസ് സമൂഹം.

Advertisements

”വീണ്ടും വസന്തം” എന്ന് പേരിട്ടു ഒക്ടോബർ രണ്ടിന് മന്ത്രി വീണാ ജോർജ്ജ് ജില്ലാതലത്തിൽ ഉത്ഘാടനം നിർവഹിച്ച പരിപാടി ജില്ലയിലെ സർക്കാർ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഇന്നും തുടർന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും എസ് എച്ച് ഒ മാരുടെ നേതൃത്വത്തിൽ സ്റ്റേഷൻ തലത്തിലും വനിതാ പൊലീസ് ഇൻസ്പെക്ടർ ഉദയമ്മയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് ആസ്ഥാനത്തെ വിവിധ യൂണിറ്റുകളിലെ പൊലീസുദ്യോഗസ്ഥർ മലയാലപ്പുഴ പുതുക്കുളം ഗവണ്മെന്റ് എൽ പി സ്‌കൂളിലും ഇത്തരം പ്രവർത്തനം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാലപ്പുഴ പൊലീസ് ഇൻസ്പെക്ടർ വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്ദ്യോഗസ്ഥരും പങ്കെടുത്തു. രാവിലെ 8 മണിക്ക് തുടങ്ങിയ ശുചീകരണ നവീകരണ പ്രവർത്തനങ്ങൾ ഉച്ച വരെ തുടർന്നു. ജില്ലയിലെ മുഴുവൻ സർക്കാർ സ്‌കൂളുകളിലും ശുചീകരണ പ്രക്രിയ സ്‌കൂൾ തുറക്കും മുമ്പ് പൂർത്തിയാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി വ്യക്തമാക്കി. വിവിധ പി ടി എ കൾ, എൻ സി സി കേഡറ്റുകൾ എൻ എസ് എസ് വോളണ്ടിയർമാർ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ വിവിധ സ്‌കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

Hot Topics

Related Articles