ധോണിയുടെ ഫിനിഷിംങിൽ ഡൽഹിയ്ക്ക് പാളം തെറ്റി: ചെന്നൈയ്ക്ക് ഉജ്വല വിജയം; ഫൈനലിലേയ്ക്ക് യോഗ്യത

യുഎഇ: ക്ലാസ് എന്നത് സ്ഥിരതയുള്ളതാണെന്നും, യഥാർത്ഥ ഫിനിഷർ ആരാണെന്നും കാട്ടിത്തന്ന മത്സരത്തിൽ ആറു പന്തിൽ നിന്നും 18 റണ്ണടിച്ച് തനത് ശൈലിയിൽ കളി തീർക്കുകയായിരുന്നു. 18 ആം ഓവറിന്റെ ആദ്യ പന്തിൽ മികച്ച ഫോമിൽ കളിച്ചിരുന്ന ഋതുരാജ് ഗെയ്ദ് വാക്കിനെ മികച്ച കാച്ചിലൂടെ അക്‌സർ പട്ടേൽ പുറത്താക്കിയിരുന്നു. പിന്നാലെ, മഹേന്ദ്രസിംങ് ധോണി ക്രീസിലെത്തി. ടീം സ്‌കോർ 149 ൽ എത്തി നിൽക്കെയാണ് 50 പന്തിൽ 70 റണ്ണടിച്ച ഗെയ്ദ് വാഗ് പുറത്തായത്.

Advertisements

പിന്നീട്, വിജയിക്കാൻ ചെന്നൈയ്ക്കു വേണ്ടിയിരുന്നത് 13 23 റണ്ണായിരുന്നു. 11 പന്തിൽ 23 റണ്ണെന്ന നിലയിൽ ധോണി ക്രീസിലെത്തി. തൊട്ടടുത്ത പന്തിൽ ഫോറടിച്ച് മോയിൻ അലി അൽപം ആശ്വാസം ടീമിന് സമ്മാനിച്ചു. തൊട്ടടുത്ത പന്തിൽ ഒരു റൺ. ധോണി … ക്രീസിൽ… ശ്വാസം അടക്കിപ്പിടിച്ച് സ്റ്റേഡിയവും ചെന്നൈ ആരാധകരും… ഐപിഎല്ലിൽ ഇതുവരെ കൃത്യമായ ടച്ച് കിട്ടാതിരുന്ന ധോണി നാലാം പന്തിൽ ബാറ്റെടുത്തു. ആദ്യ പന്തിൽ റണ്ണില്ല… രണ്ടാം പന്തിൽ ധോണിയുടെ കിടിലൻ ഷോട്ട്…! ബൗണ്ടറിയ്ക്കപ്പുറം ചെന്നു തറച്ചു ആ പന്ത്… സിക്‌സ്…! ആ ഓവറിലെ അവസാന പന്ത് ധോണിയെ കീഴ്‌പ്പെടുത്തി കീപ്പർ പന്തിന്റെ കൈകളിലേയ്ക്ക്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആറു പന്തിൽ 13 റണ്ണെന്ന നിലയിൽ കളിയെത്തി. വിജയം പ്രതീക്ഷിച്ചിറങ്ങിയ ചെന്നൈയ്ക്ക് അവസാന ഓവറിന്റെ ആദ്യ പന്തിൽ മോയിൻ അലിയെ നഷ്ടമായി. ഓടി ബാറ്റിംങ് ക്രീസിൽ എത്തിയ ധോണി സ്‌ട്രൈക്കെടുത്തു. രണ്ടാം പന്തിൽ ടോം കറൻ ധോണിയ്ക്കു നേരെ, ഓഫ് സ്റ്റമ്പിന് പുറത്തെത്തിയ ഷോർട്ട് ലെംഗ്ത് പന്തിനെ അതിമനോഹരമായി ധോണി ബൗണ്ടറിയിലേയ്ക്ക് എത്തിച്ചു. നാല് പന്തിൽ വേണ്ടത് ഒൻപത്. തൊട്ടടുത്ത പന്ത് വീണ്ടും ഒരു എഡ്ജ് ഷോട്ട് ബൗണ്ടറിയിലെത്തി നിന്നത് അൽപം ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു. ധോണിയിൽ നിന്നും മാറ്റിയെറിയാൻ ശ്രമിച്ച ടോം കറസ് താളം തെറ്റി പന്ത് വൈഡ്. തൊട്ടടുത്ത പന്ത് മനോഹരമായി അടിച്ച് ബൗണ്ടറിയിൽ എത്തിച്ച ധോണി സ്വന്തം ശൈലിയിൽ തന്നെ കളി തീർത്തു.. !! ജയിക്കാൻ വേണ്ടിയിരുന്ന 23 ൽ 18 ഉം സ്വന്തം ബാറ്റിൽ നിന്നും അടിച്ചെടുത്തു ധോണി.

ഐപിഎല്ലിലെ ആദ്യ ക്വാളിഫെയറിൽ മനോഹരമായി ജയിച്ചു കയറിയ ചെന്നൈ ഫൈനലിന് യോഗ്യത നേടി. ഐപിഎൽ ഈ എഡിഷനിലെ ഒന്നാം ക്വാളിഫെയറിൽ ഡൽഹി ക്യാപ്പിറ്റൽസ്് ഉയർത്തിയ 172 എന്ന താരതമ്യേനെ ഭേദപ്പെട്ട സ്‌കോർ അവസാന ഓവറിലാണ് ചെന്നൈ മറികടന്നത്. 34 പന്തിൽ 60 റൺ നേടിയ പൃഥ്വിഷായുടെയും, 35 പന്തിൽ 51 റണ്ണെടുത്ത പന്തിന്റെയും വെടി്‌ക്കെട്ടിലാണ് ഡൽഹി മാന്യമായ സ്‌കോർ ഉയർത്തിയത്. മറുപടി ബാറ്റിംങിന് ഇറങ്ങിയ ചെന്നൈയ്ക്കു വേണ്ടി ഗെയ്ദ്വാഗും, വെറ്ററൻ താരം റോബിൻ ഉത്തപ്പയും 44 പന്തിൽ 63 റണ്ണെടുത്ത് വെടിക്കെട്ട് വിജയം സമ്മാനിച്ചു. അവസാനത്തെ ധോണിയുടെ വെടിക്കെട്ട് കൂടി ചേർന്നതോടെ കളിയിൽ വിജയം ചെന്നൈയ്ക്ക്.

Hot Topics

Related Articles